കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം: 6 അധ്യാപകര്‍ക്ക്‌ ജീവപര്യന്തം

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്‌: ഒട്ടേറെ വിവാദങ്ങള്‍ക്കിടയാക്കിയ പഠാന്‍ മാനഭംഗക്കേസില്‍ ആറ്‌ അധ്യാപകര്‍ക്ക്‌ ജീവപര്യന്തം തടവ്‌ വിധിച്ചു. പഠാന്‍ ടീച്ചേഴ്‌സ്‌ ട്രയിനിംഗ്‌ കോളെജിലെ വിദ്യാര്‍ത്ഥിനിയെ ഗ്രേസ്‌ മാര്‍ക്കിന്റെ പേരില്‍ ആറുമാസത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച അധ്യാപകര്‍ക്കാണ്‌ തടവുശിക്ഷ വിധിച്ചത്‌.

മനീഷ്‌ പാര്‍മര്‍, മഹേന്ദ്ര പ്രജാപതി, അശ്വിന്‍ പാര്‍മര്‍, കിരണ്‍ പട്ടേല്‍, സുരേഷ്‌ പട്ടേല്‍, അതുല്‍ പട്ടേല്‍ എന്നീ അധ്യാപകര്‍ വിദ്യാര്‍ത്ഥിനിയെ 2007 നവംബര്‍ മുതല്‍ 2008 ഫെബ്രുവരിവരെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന്‌ ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു.

അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി എസ്‌ സി ശ്രീവാസ്‌തവയാണ്‌ ശിക്ഷ വിധിച്ചുകൊണ്ട്‌ ഉത്തരവിട്ടത്‌. ജീവപര്യന്തം തടവിനൊപ്പം ആറു പേരും 4000രൂപവീതം പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്‌. പീഡനത്തിന്‌ ഇരയായ വിദ്യാര്‍ത്ഥിനിയ്‌ക്ക്‌ ആറുപേരും 10,000 രൂപ വീതം നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്‌.

2008 ഫെബ്രുവരി നാലിനാണ്‌ സംഭവം പുറംലോകമറിഞ്ഞത്‌. ഇതേത്തുടര്‍ന്ന്‌ വിദ്യാഭ്യാസമേഖലയില്‍ നടക്കുന്ന ലൈംഗിക പീഡനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും. അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തുകയും ചെയ്‌തിരുന്നു.

പരീക്ഷയില്‍ ഇന്റേണല്‍ മാര്‍ക്ക്‌ കുറയ്‌ക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയാണത്രേ അധ്യാപകര്‍ വിദ്യാര്‍ത്ഥിനിയെ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക്‌ വഴക്കിയത്‌. പലപ്പോഴും കോളെജ്‌ ലൈബ്രറിയിലും ചിലപ്പോഴൊക്കെ നേരത്തേ നിശ്ചയിച്ച പ്രകാരം കോളെജിന്‌ പുറത്തുള്ള സ്ഥലങ്ങളിലും വച്ചാണ്‌ പീഡനം നടന്നിരുന്നത്‌.

ഒരിക്കല്‍ ലൈബ്രറിയില്‍ വച്ച്‌ നടന്ന പീഡനത്തിന്‌ ശേഷം കാമ്പസില്‍ തളര്‍ന്നുവീണ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ്‌ പീഡനകഥ പുറത്തായത്‌.

പ്രതികളിലൊരാള്‍ കേസില്‍ നിന്നും രക്ഷപ്പെടുന്നതിനായി തനിക്ക്‌ ലൈംഗികശേഷിയില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട്‌ ഹാജരാക്കുക വരെ ചെയ്‌തിരുന്നു. എന്നാല്‍ പ്രകൃതിവിരുദ്ധ ബന്ധത്തിന്റെ പേരിലാണ്‌ ഇയാള്‍ക്ക്‌ ശിക്ഷ വിധിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X