കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദും ബഷീറും ലീഗ്‌ സ്ഥാനാര്‍ത്ഥികള്‍

  • By Staff
Google Oneindia Malayalam News

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള മുസ്ലീംലീഗ്‌സ്ഥാനര്‍ത്ഥികളെ പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി എട്ടുമണിയ്‌ക്ക്‌ പാണക്കാട്ട്‌ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്‌ സ്ഥാനാര്‍ത്ഥികളുടെ പേര്‌ പ്രഖ്യാപിച്ചത്‌.

ഇ അഹമ്മദ്‌, ഇ.ടി മുഹമ്മദ്‌ ബഷീര്‍ എന്നിവരാണ്‌ ലീഗ്‌ സ്ഥാനാര്‍ത്ഥികള്‍. വെള്ളിയാഴ്‌ച വൈകീട്ട്‌ ചേര്‍ന്ന നേതൃയോഗത്തിനും. പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിനും ശേഷമാണ്‌ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്‌.

അഹമ്മദിന്റെയും ബഷീറിന്റെയും സ്ഥാനാര്‍ത്ഥിത്വം. നേരത്തേ തീരുമാനിച്ചതായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിന്‌ മുമ്പ്‌ മാധ്യമങ്ങള്‍ പരസ്യപ്പെടുത്തിയതിനാല്‍ നേരത്തേ നിര്‍ച്ചയിച്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്‌ നീട്ടിവയ്‌ക്കുകയായിരുന്നു. യുഡിഎഫ്‌ സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനത്തോടൊപ്പം ലീഗ്‌ സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനവും ഉണ്ടാകുമെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്‌.

എന്നാല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇനിയും തയ്യാറാകാത്തതിനാല്‍ ലീഗ്‌ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. ഇടി മുഹമ്മദ്‌ ബഷീറിന്റെ ആദ്യലോക്‌സഭാ മത്സരമാണിത്‌. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ടിഎ അബമ്മദ്‌ കബീറിന്റെയും അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ്‌ സമദാനിയുടെയും പേരുകള്‍ പരിഗണനയിലുണ്ടായിരുന്നു ഒടുവില്‍ ബഷീറിന്‌ തന്നെ നറുക്കുവീഴുകയായിരുന്നു.

എല്‍ഡിഎഫ്‌ പൊതുസ്വതന്ത്രനെ നിര്‍ത്തിയേക്കുമെന്ന പശ്ചാത്തലത്തില്‍ അണികള്‍ക്കിടയില്‍ കൂടുതല്‍ ജനകീയനാണെന്ന വിലയിരുത്തലാണ്‌ ബഷീറിന്‌ തുണയായത്‌.

കഴിഞ്ഞ തവണ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജയിച്ച അഹമ്മദ്‌ ഇത്തവണ സ്വന്തം താല്‍പര്യപ്രകാരം മലപ്പുറത്തേയ്‌ക്ക്‌ മാറുകയായിരുന്നു. മലപ്പുറമായി പേരമാറി പഴയ മഞ്ചേരി മണ്ഡലത്തില്‍ നിന്നും 1999ല്‍ അഹമ്മദ്‌ ജയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X