കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ആഘാതത്തില്‍; ബിജെഡിക്ക് സിപിഎം ക്ഷണം

  • By Staff
Google Oneindia Malayalam News

ദില്ലി: ഒറീസയിലെ നിര്‍ണായക സഖ്യകക്ഷിയായിരുന്ന ബിജെഡിയുടെ വേര്‍പിരിയില്‍ സൃഷ്ടിച്ച ആഘാതത്തിലാണ് ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ രാജ് നാഥ് സിങ് ഇക്കാര്യം മറച്ചുവയ്ക്കുന്നില്ല.

11 വര്‍ഷം പഴക്കമുള്ള ബന്ധം വിച്ഛേദിയ്ക്കാനുള്ള നവീന്‍ പട്നായിക്കിന്റെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് രാജ്നാഥ് സിംഗ് ഞായറാഴ്ച പറഞ്ഞു. നിര്‍ഭാഗ്യകരമാണെന്നാണ് വേര്‍പിരിയലിനെ രാജ്നാഥ് വിശേഷിപ്പിച്ചത്. ബിജെപി-ബിജെഡി സഖ്യം ശിഥിലമാവുമെന്ന് സങ്കല്പത്തില്‍ പോലുമുണ്ടായിരുന്നില്ല.

ഒറീസയില്‍ സ്വീകരിക്കേണ്ട നയത്തെ കുറിച്ച് ഞായറാഴ്ച ചേരുന്ന പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുക്കും. സഖ്യം തകരാന്‍ കാരണം ബിജെ‍ഡിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒറീസ നിയമസഭ-ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ സീറ്റ് ധാരണയിലെത്താന്‍ കഴിഞ്ഞാതിനെ തുടര്‍ന്നാണ് സഖ്യം തകര്‍ന്നത്. എന്നാല്‍, ബിജെഡിയുമായുള്ള ബന്ധം പുനസ്ഥാപിക്കാനാവുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഇതിനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് സൂചനകള്‍.

അതേസയം ബിജെഡി മൂന്നാം മുന്നണിയുമായി ധാരണയിലെത്താനുള്ള സാധ്യതകള്‍ ബിജെപിയെ അലട്ടുന്നുണ്ട്. നവീന്‍ പട്‌നായിക്‌ സര്‍ക്കാരിനെ സിപിഎം പിന്തുണയ്‌ക്കുമെന്ന പോളിറ്റ്‌ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ പ്രഖ്യാപനം ഇത്തരമൊരു സൂചനയാണ് നല്കുന്നത്.

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജു ജനതാദളുമായി സഖ്യമുണ്ടാക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും മൂന്നാം മുന്നണിയിലേക്ക്‌ ബി.ജെ.ഡിയെ ക്ഷണിക്കുമെന്നും അവര്‍ പറഞ്ഞു.പട്‌നായിക്കുമായുള്ള ചര്‍ച്ചയ്‌ക്കായി സീതാറാം യെച്ചൂരി ഒറീസയിലേക്ക് തിരിച്ചിട്ടുണ്ട്‌. സിപിഎമ്മിനും സിപിഐ ക്കും ഒരോ അംഗങ്ങളാണ്‌ ഒറീസ്സ നിയമസഭയിലുള്ളത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X