നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ഒരു ഹോട്ടല്‍

  • Published:

Couple
ബര്‍ലിന്‍: ജനിച്ചപടിയിരുന്ന്‌ ഭക്ഷണം കഴിയ്‌ക്കുക പാട്ടുകേള്‍ക്കുക അതും ആണ്‍പെണ്‍ഭേദമില്ലാതെ പ്രിയപ്പെട്ടവള്‍ക്കോ പ്രിയ്യപ്പെട്ടവനോ ഒപ്പമിരുന്ന്‌. വല്ലാത്ത ഒരു അനുഭവം തന്നെയായിരിക്കും അല്ലേ.

നിങ്ങള്‍ക്ക്‌ നഗ്നനാവാന്‍ അല്ലെങ്കില്‍ നഗ്നയാവാന്‍ മടിയില്ലെങ്കില്‍ ഇവിടേയ്‌ക്ക്‌ വരുക തീര്‍ത്തും സ്വതന്ത്രരായി നിങ്ങള്‍ക്ക്‌ ഇവിടെയിരുന്ന്‌ ഉല്ലസിക്കാം. വിളിക്കുന്നത്‌ ജര്‍മ്മനിയിലെ ഒരു ഹോട്ടലാണ്‌.

പൂര്‍ണ നഗ്നമായി സമയം ചെലവിടാന്‍ തൊലിക്കട്ടിയുള്ളവര്‍ക്ക്‌ മാത്രം പ്രവേശനമുള്ള സ്ഥലം. നഗ്നമായി ചെല്ലാമെന്ന്‌ വച്ച്‌ എന്തും ചെയ്‌തുകൂട്ടാമെന്ന്‌ കരുതരുത്‌. ഹോട്ടലിനുള്ളിലെ പൊതുസ്ഥലത്തൊന്നും ലൈംഗിക ചേഷ്ടകളോ അശ്ലീല ചേഷ്ടകളോ ഒന്നും പാടില്ല. അതായത്‌ നല്ല ആത്മനിയന്ത്രണം വേണമെന്നുതന്നെ.

മാത്രമല്ല ബഹളം വച്ച്‌ നടക്കരുത്‌, ആളുകളെ തുറിച്ച്‌ നോക്കരുത്‌, തൊട്ടുനോക്കരുത്‌, മുന്‍കൂര്‍ അനുമതി വാങ്ങാതെ ഫോട്ടോ വീഡിയോ എന്നിവ എടുക്കാന്‍ പാടില്ല എന്നിങ്ങനെയാണ്‌ മറ്റു നിബന്ധനകള്‍. ജര്‍മ്മനിയിലെ ബിസിനസുകാരനായ ഫ്രീഡര്‍ ഹഫെര്‍കോണിന്റെ മനസ്സിലാണ്‌ ഇത്തരമൊരു ഹോട്ടലിനെക്കുറിച്ചുള്ള ആശയം ഉദിച്ചത്‌.

ആശയം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്‌തു. ബ്ലാക്‌ ഫോറസ്‌റ്റ്‌ പ്രദേശത്താണ്‌ ഹോട്ടല്‍ തയ്യാറാവുന്നത്‌. ഉദ്‌ഘാടനത്തിയതി നിശ്ചയിച്ചിട്ടില്ല. ഇതിനടുത്തായി മറ്റൊരു ഹോട്ടലും ഇദ്ദേഹം നടത്തുന്നുണ്ട്‌. ഇവിടെയും ആളുകള്‍ക്ക്‌ നഗ്നരായി നടക്കാം പ്രകൃതി ഭംഗി ആസ്വദിച്ച്‌ നടക്കാന്‍ മാത്രം വിശാലമായ പ്രദേശമാണ്‌ ഇതിനുള്ളിലുള്ളത്‌.

മനുഷ്യനും പ്രകൃതിയും തമ്മില്‍ തുണിയുടെ മറവില്ലാതെ ഇഴുകിച്ചേര്‍ന്ന്‌ ജീവിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ആ ഹോട്ടല്‍ പണിതത്‌.

നഗ്നരാകാന്‍ തയ്യാറാവുന്നവര്‍ക്കുള്ള പുതിയ ഹോട്ടലില്‍ 32 മുറികളാണുണ്ടാവുക. ജര്‍മ്മനിയില്‍ 1890മുതല്‍ ഫ്രീ ബോഡി കള്‍ച്ചര്‍ നിലവിലുണ്ട്‌. ജര്‍മ്മന്‍ നൂഡിസ്‌റ്റ്‌ അസോസിയേഷനില്‍ അമ്പതിനായിരത്തോളം അംഗങ്ങളുണ്ട്‌. അവര്‍ക്ക്‌ അന്താരാഷ്ട്ര അംഗത്വ കാര്‍ഡുകളും നല്‍കിയിട്ടുണ്ട്‌.

Please Wait while comments are loading...