കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനൈക്യവും തെറ്റായ പ്രവണതകളും പരാജയ കാരണം

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ പാര്‍ട്ടി അഭിമുഖീകരിയ്‌ക്കുന്ന സംഘടനാപ്രശ്‌നങ്ങള്‍ എത്രയും വേഗത്തില്‍ പരിഹാരം കാണേണ്ടതുണ്ടെന്ന്‌ സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. ജൂലായ്‌ നാല്‌, അഞ്ച്‌ തീയതികളില്‍ ചേരുന്ന പ്രത്യേക പോളിറ്റ്‌ ബ്യൂറോ യോഗത്തില്‍ ഇതിന്‌ വേണ്ട നടപടികള്‍ സ്വീകരിയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ്‌ പരാജയം അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന പിബി, കേന്ദ്ര കമ്മിറ്റി യോഗതീരുമാനങ്ങള്‍ വിശദീകരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

സംഘടനയിലെ തെറ്റായ പ്രവണതകള്‍ മുന്നണിയിലെ അനൈക്യം തുടങ്ങിയ കാര്യങ്ങള്‍ പരാജയത്തിന്‌ പ്രധാന കാരണങ്ങളായി. ബംഗാളിലും, കേരളത്തിലും കനത്ത പരാജയമാണ്‌ നേരിട്ടതെങ്കിലും പാര്‍ട്ടിയുടെ ജനകീയാടിത്തറ രണ്ടിടത്തും തകര്‍ന്നിട്ടില്ലെന്നാണ്‌ സിപിഎം കേന്ദ്ര നേതൃത്വം വിലയിരുത്തല്‍.

ഇരുസംസ്ഥാനങ്ങലിലേയും മുഖ്യമന്ത്രിമാരെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ല. ഗ്രാമീണ ജനതയുടേയും ഇടത്തരക്കാരുടെയും വോട്ടുകളിലും കാര്യമായ കുറവുണ്ടായി. പാര്‍ട്ടിയില്‍ നിന്ന്‌ അകന്നുപോയവരെ തിരിച്ചുകൊണ്ടുവരുമെന്ന്‌ വ്യക്തമാക്കിയ കാരാട്ട്‌ പാര്‍ട്ടി അടിയന്തരമായ തെറ്റ്‌ തിരുത്തല്‍ നടപടികള്‍ സ്വീകരിയ്‌ക്കുമെന്നും അറിയിച്ചു.

കേരളത്തില്‍ ഇടതുമുന്നണിയിലെ അനൈക്യവും പിഡിപി ബന്ധവും തിരിച്ചടിയ്‌ക്കുള്ള പ്രധാന കാരണങ്ങളായി.പിഡിപി ബന്ധം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. ലാവലിന്‍ കേസില്‍ അഴിമതി നടന്നിട്ടില്ലെന്നും കേസ്‌ കോടതിയില്‍ നേരിടുമെന്നും കാരാട്ട്‌ ആവര്‍ത്തിച്ചു. അതേ സമയം എന്നാല്‍ ലാവലിന്‍ വിഷയം പ്രതിപക്ഷവും മാധ്യമങ്ങളും പാര്‍ട്ടിക്കെതിരെ ഫലപ്രദമായി ഉപയോഗിച്ചുവെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.

യുപിഎ സര്‍ക്കാരിന്‍റെ പല നല്ല പദ്ധതികളും നടപ്പാക്കിയത്‌ ഇടത്‌ സമ്മര്‍ദ്ദം കൊണ്ടാണ്‌. യുപിഎയ്‌ക്കുള്ള പിന്തുണ പിന്‍വലിച്ചതില്‍ തെറ്റില്ലെന്നും വിലയിരുത്തി. ക്രിസ്‌ത്യന്‍ വോട്ടുകളെ പാര്‍ട്ടിയ്‌ക്കെതിരാക്കി തിരിയ്‌ക്കുന്നതില്‍ പള്ളികള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌. മാവോയിസ്‌റ്റുകളെ രാഷ്ട്രീയപരമായി നേരിടണമെന്ന നിലപാടാണ്‌ പാര്‍ട്ടിയ്‌്‌ക്കുള്ളതെന്ന്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങ്‌ള്‍ക്ക്‌ മറുപടിയായി കാരാട്ട്‌ പറഞ്ഞു.

വിദേശമൂലധന നിക്ഷേപം കൂട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയെ പാര്‍ലമെന്‍റിനകത്തും, പുറത്തും ശക്തമായി എതിര്‍ക്കുമെന്നും പ്രകാശ്‌ കാരാട്ട്‌ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X