കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ഇടതിന്‌ വീണ്ടും തിരിച്ചടി

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ ആഘാതത്തിന്‌ പിന്നാലെ പശ്ചിമ ബംഗാളിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളിലും ഇടതു മുന്നണിയ്‌ക്ക്‌ വന്‍ തിരിച്ചടി.

പശ്ചിമബംഗാളിലെ 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ കോണ്‍ഗ്രസ്‌ സഖ്യം 13 സീറ്റുകളില്‍ വിജയിച്ചു. ഇടത് കോട്ടകളായിരുന്ന സൗത്ത്‌ ഡംഡം, സിലിഗുരി തുടങ്ങിയിടങ്ങളിലും ഇടത്‌ സഖ്യം പരാജയപ്പെട്ടു. മൂന്ന്‌ പതിറ്റാണ്ട നീണ്ട ഇടതു മുന്നണിയുടെ കുത്തക അവസാനിയ്‌ക്കുന്നതിന്റെ സൂചനകളാണിതെന്ന്‌ വിലയിരുത്തപ്പെടുന്നു.

ജനവിധി മാനിച്ച്‌ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ സര്‍ക്കാര്‍ സ്ഥാനമൊഴിയണമെന്ന്‌ തൃണമൂല്‍ നേതാവ്‌ മമതാ ബാനര്‍ജിയും കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു. തങ്ങളുടേത്‌ ജനകീയ വിജയമാണെന്ന്‌ ത്രിണമൂല്‍ നേതാവ്‌ മമതാ ബാനര്‍ജി അവകാശപ്പെട്ടു. കോണ്‍ഗ്രസിലും തൃണമൂലിലുമുളള വിശ്വാസം ജനങ്ങള്‍ ആവര്‍ത്തിച്ചുവെന്ന്‌ തൃണമൂലിന്റെ നിയമസഭാ നേതാവ്‌ പാര്‍ത്ഥ ചതോപാദ്ധ്യായ്‌ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഇടത്‌ സഖ്യത്തിന്‌ വന്‍ തിരിച്ചടി നേരിട്ടിരുന്നു.

ഇത്തരത്തിലൊരു തിരഞ്ഞെടുപ്പുഫലം പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും സംസ്ഥാനഗതാഗത വകുപ്പുമന്ത്രിയുമായ സുഭാഷ്‌ ചക്രവര്‍ത്തി പറഞ്ഞു. ബംഗാളിലെ 10 ജില്ലകളിലെ 16 മുനിസിപ്പാലിറ്റികളില്‍ 11ലും ഇടതുമുന്നണി ഭരണമാണ്‌ നിലനിന്നിരുന്നത്‌. തൃണമൂലിന്‌ ഒരു മുനിസിപ്പാലിറ്റിയാണ്‌ ഉണ്ടായിരുന്നത്‌. കോണ്‍ഗ്രസ്സിന്‌ മൂന്നും.

മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനൊപ്പം നടന്ന സിലിഗുഡി സബ്‌ഡിവിഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കാണ്‌ ജയം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X