കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പിഡിപി ബന്ധം ഉപേക്ഷിക്കുന്നു?

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ പിഡിപിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ട്‌ സിപിഎം ഉപേക്ഷിക്കുന്നു. പിഡിപിയുമായി കൂട്ടുകെട്ട്‌ തുടരണമെന്ന സംസ്ഥാനത്തെ ഔദ്യോഗിക പക്ഷത്തിന്റെ താല്‍പര്യത്തിന്‌ വിരുദ്ധമായിട്ടാണ്‌ സിപിഎം കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്‌.

പിഡിപി പോലുള്ള കക്ഷികളുമായുള്ള ബന്ധങ്ങളുടെ കാര്യത്തില്‍ ഭാവിയില്‍ സംസ്ഥാന നേതൃത്വം ആലോചിച്ച്‌ നീങ്ങണമെന്ന്‌ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ മേഖലാ റിപ്പോര്‍ട്ടിങ്ങുകളില്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പിഡിപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നതിന്റെ വ്യക്തമായ സൂചനതന്നെയാണിത്‌.

തിരഞ്ഞെടുപ്പ്‌ കാലത്ത്‌ പൊന്നാനിയില്‍ പിഡിപിയുമായി വേദി പങ്കിട്ടത്‌ ശരിയായില്ലെന്ന്‌ സിപിഎം കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ്‌ അവലോകനത്തിലും ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടിയുടെ മതേതര നിലപാടിനെ ദുര്‍ബലമാക്കുന്ന ഒരു നീക്കവും പാടില്ലെന്നും കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

കാരാട്ട്‌ ഈ അവലോകന റിപ്പോര്‍ട്ട്‌ മേഖലാ യോഗങ്ങളില്‍ വിശദീകരിച്ചു. മുസ്ലീം ന്യൂനപക്ഷങ്ങളെ സംസ്ഥാനത്ത്‌ പാര്‍ട്ടി നേരിട്ട്‌ ആകര്‍ഷിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടില്‍ പിഡിപി തീവ്രവാദ ബന്ധം ഉപേക്ഷിച്ചിട്ടുണ്ടെന്ന്‌ കാരാട്ട്‌ ചൂണ്ടിക്കാട്ടി.

എന്നാല്‍ രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പിഡിയെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ കാണുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും മാധ്യമങ്ങളും ജനങ്ങളുടെ ഈ വിശ്വാസത്തെ സിപിഎമ്മിനെതിരെ ഉപയോഗപ്പെടുത്തി.

ആത്യന്തികമായി പിഡിപി ബന്ധം ഉദ്ദേശിച്ച പ്രയോജനം ചെയ്‌തില്ലെന്ന കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ നിലപാടുകളുടെ അംഗീകരിക്കുന്ന തരത്തിലുള്ളതാണ്‌. എന്നാല്‍ പിഡിപി ബന്ധം വിവാദമാകാന്‍ കാരണം വിഎസിന്റെ പരസ്യ പ്രസ്‌താവനകളാണെന്നാണ്‌ ഔദ്യോഗിക പക്ഷത്തിന്റെ വാദം.

എന്നിരുന്നാലും തിരഞ്ഞെടുപ്പില്‍ ഈ ബന്ധം കാര്യമായി പ്രയോജനം ചെയ്‌തില്ലെന്ന്‌ മാത്രമല്ല ദോഷം ചെയ്‌തുവെന്ന്‌ ഔദ്യോഗികപക്ഷത്തെ ചിലരും വിശ്വസിക്കുന്നുണ്ട്‌.

തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന അവസരത്തില്‍ പിഡിപി ബന്ധത്തിന്റെ കാര്യത്തില്‍ വ്യക്തമായ നിലപാട്‌ സ്വീകരിക്കേണ്ടത്‌ സിപിഎമ്മിനെ സംബന്ധിച്ച്‌ അത്യാവശ്യമായി മാറിയിരിക്കുകയാണ്‌.

ഓദ്യോഗികമായി പ്രഖ്യാപനമോ അറിയിപ്പോ ഉണ്ടായിട്ടില്ലെങ്കിലും എന്തായാലും സിപിഎമ്മിന്റെ പിഡിപി ബാന്ധവത്തിന്‌ അവസാനമായെന്ന്‌ ഏതാണ്ട്‌ ഉറപ്പായിക്കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X