കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുമുന്നണി യോഗം തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ ശേഷം എല്‍ഡിഎഫിന്റെ ആദ്യ സമ്പൂര്‍ണ യോഗം ചേരുന്നു.

ജനതാദള്‍ ഗൗഡവിഭാഗത്തിന്റെ മന്ത്രിസഭാ പ്രവേശം, സ്വാശ്രയ പ്രശ്‌നം, തിരഞ്ഞെടുപ്പ്‌ അവലോകം, പിജെ ജോസഫിന്റെ സത്യപ്രതിജ്ഞ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

സ്വാശ്രയ കോളെജ്‌പ്രശ്‌നത്തില്‍ മുന്നണിയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ ഭിന്നതകള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക്‌ വഴിവയ്‌ക്കുമെന്നാണ്‌ സൂചന.

സര്‍ക്കാറും സ്വാശ്രയ മാനേജുമെന്റുകളും ഒപ്പുവച്ച സ്വാശ്രയ കരാര്‍ അംഗീകരിക്കാനാവില്ലെന്ന്‌ സിപിഐയും ആര്‍എസ്‌പിയും വ്യക്തമാക്കിയിട്ടുണ്ട്‌. വിവിധ വിദ്യാര്‍ത്ഥി സംഘടനകളും കരാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്‌.

മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ്‌(ജെ) പ്രതിനിധിയായ മോന്‍സ്‌ ജോസഫിന്‌ പകരം പിജെ ജോസഫിനെ എടുക്കുന്ന കാര്യം ധാരണയായതാണ്‌. ഇത്‌ യോഗം ഔപചാരികമായി അംഗീകരിക്കും. ജോസഫിന്റെ സത്യപ്രതിജ്ഞ എന്നേയ്‌ക്കുവേണമെന്ന കാര്യം ചര്‍ച്ചയ്‌ക്കുവരും.

ഇതുകൂടാതെ ജനതാദള്‍ ഗൗഡ വിഭാഗത്തിന്‌ കോണ്‍ഗ്രസ്‌ എസ്സിനും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുന്നകാര്യവും ചര്‍ച്ച ചെയ്‌തേയ്‌ക്കുമെന്ന്‌ സൂചനയുണ്ട്‌. ഗൗഡ വിഭാഗത്തില്‍ ജോസ്‌ തെറ്റയിലിന്റെ പേരാണ്‌ പരിഗണനയിലുള്ളത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X