പിണറായിയുടെ വീടിന്റെ വ്യാജചിത്രം: പ്രതി പിടിയില്‍

  • Published:
Subscribe to Oneindia Malayalam

Fake mail picture
ചെന്നൈ: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടെന്ന പേരില്‍ വ്യാജ ചിത്രം ഇമെയിലുകളിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ പിടിയില്‍.

കേസിലെ രണ്ടാം പ്രതി ഷാന്‍ ഷംദ്ദീനാണ് ഖത്തറിലേക്ക് വിമാനം കയറാന്‍ ശ്രമിയ്ക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റിലായത്.

ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരത്തെ കോടതി വ്യാഴാഴ്ച പരിഗണിക്കാനാരിക്കുകയായിരുന്നു. ഷാന്‍ രാജ്യം വിടാന്‍ ശ്രമിയ്ക്കുന്ന കാര്യം ഇമിഗ്രേഷന്‍ വകുപ്പാണ് കേരള പൊലീസിനെ അറിയിച്ചത്.

Please Wait while comments are loading...