മദ്യക്കമ്പനിയുടെ അവാര്‍ഡുമായി ശശി തരൂര്‍

  • Posted By:
Subscribe to Oneindia Malayalam
Tharoor's controversial ad
ദില്ലി: മദ്യക്കമ്പനിയുടെ പരസ്യത്തില്‍ കോണ്‍ഗ്രസിന്റെ തിരുവനന്തപുരം എംപി ശശി തരൂര്‍ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. പ്രമുഖ വിദേശമദ്യ ബ്രാന്‍ഡായ ടീച്ചേഴ്‌സിന്റെ പരസ്യത്തിലാണ് ശശി തരൂര്‍ പ്രത്യക്ഷപ്പെട്ടത്.

ടീച്ചേഴ്‌സ് മദ്യക്കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന അച്ചീവ്‌മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങി നില്‍ക്കുന്ന ശശി തരൂരിന്റെ മുഴുപേജ് ചിത്രം ഔട്ട്‌ലുക്ക് മാഗസിന്റെ പുതുവര്‍ഷ പതിപ്പിലെ 51ാം പേജിലാണ് പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.

തരൂരിന്റെ ചിത്രത്തിന് താഴെ ടീച്ചേഴ്‌സ് കമ്പനിയുടെ പേര് വ്യക്തമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 'ഇംബൊഡിസ് ദ സ്പിരിറ്റ് ഓഫ് അച്ചീവ്‌മെന്റ്' എന്ന തലക്കെട്ടുമായുള്ള പരസ്യം ഉള്‍ക്കൊള്ളുന്നത് മദ്യക്കമ്പനിയുടെ 'സ്പിരിറ്റ്' തന്നെയാണെന്നാണ് ആക്ഷേപം.

തീപ്പെട്ടി, കൂള്‍ ഡ്രിങ്ക്‌സ്, സോഡ എന്നിവയുടെയൊക്കെ ലേബലില്‍ മദ്യക്കമ്പനികള്‍ പരസ്യം നല്‍കാറുണ്ട്. മദ്യത്തിന്റെ പരസ്യത്തിനുള്ള വിലക്ക് മറികടക്കാനുള്ള തന്ത്രമാണ് ഇതിലൂടെ അവര്‍ പയറ്റുന്നത്. ടീച്ചേഴ്‌സിന്റെ അച്ചീവ്‌മെന്റ് അവാര്‍ഡും ഇത്തരത്തിലുള്ളതാണെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

പരസ്യത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്നു തന്നെ പ്രതിക്ഷേധമുയരുന്നുണ്ട്. മദ്യവര്‍ജ്ജനത്തിന് വേണ്ടി ജീവിതകാലം മുഴുവന്‍ യത്‌നിച്ച മഹാത്മാവിന്റെ പാര്‍ട്ടിയുടെ ലേബലില്‍ എംപിയായ ശശി തരൂര്‍ മദ്യക്കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന പുരസ്‌കാരം വാങ്ങിയത് തെറ്റായിപ്പോയെന്ന് അവര്‍ പറയുന്നു.

English summary
Shashi Tharoor, who recently received the “Teacher’s Achievement Awards” for communication, has appeared in an advertisement for the awards that was published onOutlook magazine’s New Year issue.
Please Wait while comments are loading...