കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റസൂല്‍ പൂക്കുട്ടി അഭിഭാഷകനാകുന്നു

  • By Lakshmi
Google Oneindia Malayalam News

Resul Pookutty
തിരുവനന്തപുരം: ശബ്ദസംയോജനത്തിന് ഓസ്‌കാര്‍ പുരസ്‌കാരം നേടിയ റസൂല്‍ പൂക്കുട്ടി അഭിഭാഷക വൃത്തിയിലേയ്ക്ക്. നിയമപഠനം കഴിഞ്ഞ പത്തൊന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക്് ശേഷമാണ് റസൂല്‍ അഭിഭാഷകനാകാനൊരുങ്ങുന്നത്.

നിയമബിരുദത്തിനുള്ള അവസാനപരീക്ഷ റസൂല്‍ ഏപ്രില്‍ 9ന് വ്യാഴാഴ്ച എഴുതി. കഴിഞ്ഞ കുറേ മാസങ്ങളായി പഠനത്തിന്റെ തിരക്കിലായിരുന്നു റസൂല്‍. യാത്രകളിലെല്ലാം നിയമപുസ്തകങ്ങളും കൂടെ കൊണ്ടുനടക്കുകയായിരുന്നു.

1992ലാണ് നിയമപഠനം പാതിവഴിയ്ക്കുനിര്‍ത്തി റസൂല്‍ ശബ്ദമിശ്രണത്തിന്റെ ലോകത്തേയ്ക്ക കടന്നത്. നിയമബിരുദത്തിന് പഠിച്ചുകൊണ്ടിരുന്ന റസൂല്‍ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയില്‍ സിറ്റ് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പഠനം ഉപേക്ഷിച്ചത്.

പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അഭിഭാഷകനാകുക എന്ന് റസൂല്‍ പറയുന്നു. പഠനം ഉപേക്ഷിക്കുമ്പോള്‍ ഏതാനും വിഷയങ്ങളിലെ പരീക്ഷകള്‍ ജയിക്കാന്‍ ബാക്കിയായിരുന്നു.

നേരത്തെ കേരള യൂണിവേഴ്‌സിറ്റിയെ ഈ കാര്യം ആവശ്യപ്പെട്ട് സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. എന്നാല്‍ ഓസ്‌കാര്‍ ലഭിച്ചതിന് ശേഷം കേരള യൂണിവേഴ്‌സിറ്റി റസൂലിനെ ആദരിച്ചു, ഈ വേളയില്‍ റസൂല്‍ തന്റെ ആഗ്രഹം വൈസ് ചാന്‍സലറുടെ ശ്രദ്ധയില്‍ പ്പെടുത്തി. തുടര്‍ന്ന് അനുമതി നേടുകയും പരീക്ഷ എഴുതുകയുമായിരുന്നു.

ഇപ്പോള്‍ എഴുതിയ പരീക്ഷകളുടെ ഫലം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം. താന്‍ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് റസൂല്‍. ഇത്തിരി വൈകിപ്പോയെങ്കിലും ബാപ്പയുടെ ആഗ്രഹം സഫലമാക്കാന്‍ തനിയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.

English summary
Oscar-winner Resul Pookutty took his final law exams last Thursday, 19 years after leaving the course mid-way in 1992
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X