ത്രി ജി ഫോണ്‍: ഗുണങ്ങളും ദോഷങ്ങളും

Posted by:
 
Share this on your social network:
   Facebook Twitter Google+ Comments Mail

3g
ഒട്ടുമിക്ക മൊബൈല്‍ കമ്പനികളും കൂടുതല്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കി ജനങ്ങളെ ആകര്‍ഷിക്കുന്ന തിരക്കിലാണ്. ത്രി ജി സംവിധാനം സാര്‍വത്രികമായതോടെ മൊബൈല്‍ ഫോണുകളില്‍ ഈ സൗകര്യത്തിനായി തിക്കും തിരക്കുമാണ്.

എന്തൊക്കെയാണ് ത്രിജി കൊണ്ടുള്ള ഗുണങ്ങള്‍?
സെക്കന്റില്‍ രണ്ട് എംബി വരെ സ്പീഡില്‍ ഡാറ്റകള്‍ സ്വീകരിക്കാനാവുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉയര്‍ന്ന ക്വാളിറ്റിയുള്ള വീഡിയോകളും മള്‍ട്ടിമീഡിയ സേവനങ്ങളും യാത്രകളിലും ആസ്വദിക്കാനാവുമെന്ന മെച്ചമുണ്ട്. ഓണ്‍ലൈന്‍ ബാങ്കിങ്, ബില്ലിങ്, വീഡിയോ കോണ്‍ഫറന്‍സിങ്, ഓണ്‍ലൈന്‍ ഗെയിം, അതിവേഗ ബ്രൗസിങ് എന്നിവയും ത്രിജിയെ ആകര്‍ഷകമാക്കുന്നു. ടെലിവിഷന്‍ ചാനലുകള്‍ മൊബൈലിലൂടെ കാണാന്‍ കഴിയുമെന്നതാണ് കൂടുതല്‍ പേര്‍ ഈ സൗകര്യം ഇഷ്ടപ്പെടാനുള്ള കാരണം.

എന്തൊക്കെയാണ് ദോഷങ്ങള്‍?

1 കോള്‍ ചെയ്യുന്നതിനും റിസീവ് ചെയ്യുന്നതിനും മാത്രമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ ത്രിജി സൗകര്യമുള്ള ഫോണ്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്. കാരണം വിലയില്‍ അത്രയേറെ വ്യത്യാസമുണ്ട്.

2 വീഡിയോ കോണ്‍ഫറന്‍സിങോ ചാറ്റിങോ നടത്താന്‍ ബന്ധപ്പെടുന്ന ഫോണിലും ഇതേ സൗകര്യങ്ങളൊക്കെ വേണം. നമുക്ക് ത്രിജി ഫോണുണ്ടായാല്‍ പോര വിളിക്കുന്ന ആളുടെ ഫോണും ത്രിജിയായിരിക്കണമെന്ന് ചുരുക്കം.

3 ഡാറ്റാ യൂസേജിന് അമിതമായ ചാര്‍ജ്ജാണ് ഈടാക്കുന്നത്. ടിവിയും വീഡിയോ കോണ്‍ഫറന്‍സും ചാറ്റും നടത്തി കഴിഞ്ഞാല്‍ കീശകാലിയാവും. ബ്രൗസിങ് നടത്തിയാല്‍ പോലും നല്ല ബില്‍ വരും. കാരണം നല്ല സ്പീഡുള്ളതിനാല്‍ ഡാറ്റകള്‍ അതിവേഗം ഡൗണ്‍ലോഡ് ചെയ്യപ്പെടും.

English summary
what are the benefits of 3g mobile Phones? 3G improves the efficiency of data can be transferred through your mobile phone.
Please Wait while comments are loading...
Your Fashion Voice
Advertisement
Content will resume after advertisement