കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണപതിയെ മര്‍ദ്ദിക്കുന്ന നാടകം വിവാദമാകുന്നു

  • By Lakshmi
Google Oneindia Malayalam News

God Ganesha
മെല്‍ബണ്‍: ഹിന്ദുദൈവമായ ഗണപതിയെ അവഹേളിക്കുന്ന തരത്തിലുള്ള നാടകം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതായി ആരോപണം. ഗണപതിയെ അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി രഹസ്യപൊലീസ് മര്‍ദ്ദിയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നതായുള്ള രംഗങ്ങളുള്ള ആസ്‌ത്രേലിയന്‍ നാടകമാണ് വിവാദമായിരിക്കുന്നത്.

ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നകാര്യമല്ലെന്ന് അമേരിക്കയിലെ ഹിന്ദുസംഘടനാ നേതാവ് രാജന്‍ സേദ് പറഞ്ഞു. 'ദ ഗണേശ വഴ്‌സസ് ദ തേര്‍ഡ് റീഷ്' എന്നാണ് നാടകത്തിന്റെ പേര്. ആസ്‌ട്രേലിയയിലെ ബാക്ക് ടു ബാക്ക് തിയേറ്ററാണ് മെല്‍ബണ്‍ ഫെസ്റ്റിവലില്‍ നാടകം അവതരിപ്പിച്ചത്.

ഗണപതി ഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ദൈവമാണെന്നും അത് ആര്‍ക്കെങ്കിലും നാടകമാക്കി അവഹേളിക്കുവാനുള്ളതല്ലെന്നും സെദ് പറയുന്നു. നാടകത്തിന്റെ നിര്‍മ്മാതാവായ ആലിസ് നാഷ് പറയുന്നത് ഇത് ഒരിക്കലും ഹിന്ദുക്കളെ അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ള നാടമല്ലെന്നാണ്.

ഇതിന് മുമ്പ് ഒട്ടേറെ തവണ ഹിന്ദു മതത്തെയും ദൈവങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള ടിവി പരിപാടികളും മറ്റും വിദേശരാജ്യങ്ങളില്‍ പ്രശ്‌നത്തിനിടയാക്കിയിരുന്നു.

കുറച്ചുനാള്‍മുമ്പ് സിഡ്‌നിയില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ബിക്കിനിയില്‍ ആലേഖനം ചെയ്ത് ഫാഷന്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് കമ്പനി ആ വസ്ത്രം പിന്‍വലിക്കുകയും ക്ഷമചോദിക്കുകയും ചെയ്തിരുന്നു.

English summary
An Australian play depicting God Ganesha being tortured and interrogated by infamous Nazi Secret Service has raised the shackles of a Hindu community activist who has objected saying the deity should not be made a ''laughing stock on stage'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X