അന്യഗ്രഹ ജീവി വീഡിയോയില്‍ പതിഞ്ഞു

  • Published:

ലണ്ടന്‍: ആമസോണ്‍ വനാന്തര്‍ഭാഗത്തു വച്ച് അന്യഗ്രഹ ജീവിയുടെ ചിത്രം പകര്‍ത്തിയെന്ന അവകാശവാദവുമായി രണ്ട് ബ്രിട്ടീഷ് വിനോദസഞ്ചാരികള്‍ രംഗത്തെത്തി.

ഇവരെടുത്ത വീഡിയോയില്‍ അന്യഗ്രഹജീവിയെന്ന് തോന്നിപ്പിയ്ക്കുന്ന രൂപം ഒരു മരത്തില്‍ ചാരി നില്‍ക്കുന്ന ദൃശ്യങ്ങളാണുള്ളത്. കാടിനുള്ളില്‍ നിന്നുള്ള ഒരു പ്രകാശവലയവും ഈ വീഡിയോയിലുണ്ട്.

അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഇതിലൂടെ തെളിയുകയാണെന്ന് ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ അവകാശപ്പെടുന്നു. ബ്രസീലിലെ മൗമൗസ് പ്രവിശ്യയിലുള്ള മഴക്കാടുകളില്‍ വച്ചാണ് ഈ വീഡിയോ പകര്‍ത്തിയത്.

ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ബ്രസീലിയന്‍ സര്‍ക്കാര്‍ ഒരു സംഘത്തെ ഇവിടം പരിശോധിയ്ക്കാനായി നിയോഗിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ പ്രാറ്റോ എന്ന് പേരിട്ടിരിയ്ക്കുന്ന ദൗത്യത്തിലൂടെ വാര്‍ത്തയിലെ നിജസ്ഥിതിയാണ് സര്‍ക്കാര്‍ അന്വേഷിയ്ക്കുന്നത്. എന്നാലിക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിയ്ക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് സണ്‍ ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Please Wait while comments are loading...