കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പ്രസംഗം: വരുണ്‍ഗാന്ധിയ്ക്ക് നോട്ടീസ്

  • By Nisha Bose
Google Oneindia Malayalam News

Varun Gandhi
ദില്ലി: 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ നടത്തിയ വിവാദ പ്രസംഗങ്ങളുടെ പേരില്‍ ബിജെപി നേതാവ് വരുണ്‍ഗാന്ധിയ്ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. വിഎം സിങ് നല്‍കിയ ഹര്‍ജിയിന്‍മേലാണ് കോടതി നോട്ടീസയച്ചത്.

വിവാദ പ്രസംഗങ്ങളുടെ പേരില്‍ എംപി സ്ഥാനത്തു നിന്ന് വരുണ്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയത വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച വരുണ്‍ ഗാന്ധിയുടെ നടപടി വിവാദമായിരുന്നു.

ഉത്തര്‍പ്രദേശിലെ പിലിഭിത്ത് മണ്ഡലത്തില്‍ നിന്നാണ് വരുണ്‍ ഗാന്ധി ജനവിധി തേടിയത്. വരുണിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സിങ് നല്‍കിയ ഹര്‍ജി മുന്‍പ് അലഹബാദ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിയ്ക്കുകയായിരുന്നു.

English summary
BJP MP Varun Gandhi was on Friday issued notice by the Supreme Court on a plea seeking his disqualification as MP for allegedly making vituperative speeches during the 2009 General Elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X