കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂലിയന്‍ അസാഞ്ച് ആസ്‌ത്രേലിയന്‍ സെനറ്റിലേക്ക്

  • By Shabnam Aarif
Google Oneindia Malayalam News

Julian Assange
സിഡ്‌നി: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ ആസാഞ്ച് ആസ്‌ത്രേലിയന്‍ സെനറ്റിലേക്ക് മത്സരിക്കാനൊരുങ്ങുന്നു. ബ്രിട്ടനില്‍ വീട്ടുതടങ്കലില്‍ വിചാരണ നേരിടുകയാണ് ആസ്‌ത്രേലിയന്‍ പൗരനായ അസാഞ്ച് ഇപ്പോള്‍.

അസാഞ്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന കാര്യം വിക്കിലീക്‌സ് ട്വിറ്ററിലൂടെയാണ് ലോകത്തെ അറിയിച്ചിരിക്കുന്നത്. അതുപോലെ പ്രധാനമന്ത്രി ജൂലിയ ഗില്ലാഡിനെതിരെയും ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും വിക്കിലാക്‌സിന് പരിപാടിയുണ്ട്.

തടവിലായിരിക്കുമ്പോഴും ആസ്ത്രലിയന്‍ സെനറ്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും എന്നതിനാലാണ് അസാഞ്ച് മത്സരിക്കാനൊരുങ്ങുന്നത് എന്നാണ് വിക്കിലീക്‌സ് വെബ്‌സൈറ്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആസ്‌ത്രേലിയയുടെ തിരഞ്ഞെടുപ്പു പട്ടികയില്‍ അസാഞ്ചിന്റെ പേര് ഉള്ളിടത്തോളം കാലം അസാഞ്ചിന് മത്സരിക്കാന്‍ സാധിക്കുമത്രെ.

English summary
WikiLeaks says the group’s founder, Julian Assange, will run for a seat in the Australian Senate in elections due late next year despite facing criminal charges in Sweden.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X