കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോഡ് ഷെഡ്ഡിങ് തുടരും: ആര്യാടന്‍

Google Oneindia Malayalam News

Aryadan
തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്ന് അധിക വൈദ്യുതി ലഭിച്ചെങ്കിലും സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് തുടരേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനത്ത് 135 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. ഇപ്പോള്‍ 100 മെഗാവാട്ട് അധികം ലഭിച്ചിട്ടുണ്ടെങ്കിലും അത് വേണ്ടത്ര മതിയാവില്ല.

കോണ്‍ഗ്രസിനുള്ള രാജ്യസഭാ സീറ്റ് ആരുടെയും ദയ കൊണ്ട് ലഭിച്ചതല്ല. കോണ്‍ഗ്രസ് പതാക ഒരു മതനേതാവിനും അടിയറ വെയ്ക്കാന്‍ അനുവദിക്കുകയില്ല. സിപിഎമ്മും കോണ്‍ഗ്രസും ഒഴികെ കേരളത്തില്‍ തനിച്ചു മത്സരിച്ചു ജയിക്കാന്‍ മറ്റൊരു പാര്‍ട്ടിക്കും സാധിക്കില്ല.

മന്ത്രിപ്പണി ശാശ്വതമാണെന്ന് ചിന്തിക്കുന്നില്ല. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസുകാരുടെ വികാരത്തിനെതിരായി ഒരു നിമിഷം പോലും മന്ത്രിയായി തുടരില്ല. കോണ്‍ഗ്രസിനെ തമ്മിലടിപ്പിക്കാന്‍ നോക്കുന്നവര്‍ കാസര്‍ക്കോടും കണ്ണൂരും നടന്ന കാര്യങ്ങള്‍ മരക്കരുത്.

സാങ്കേതിക തകരാറുമൂലം കേരളത്തിനുള്ള കേന്ദ്രവൈദ്യുതി വിഹിതം കഴിഞ്ഞ കുറെ ദിവസമായി മുടങ്ങിയിരിക്കുകയായിരുന്നു. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ 1726 മെഗാവാട്ട് വൈദ്യുതി ലഭിക്കാന്‍ തുടങ്ങിയതോടെ ലോഡ് ഷെഡ്ഡിങ് പിന്‍വലിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

English summary
The State Government is apprehensive it would be continue to load-shedding or power cut.Other States in the South are already reeling under a power cut or load-shedding. Kerala has been fighting hard to avert such a situation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X