കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്ജിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

  • By Nisha Bose
Google Oneindia Malayalam News

PC George
തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. വിഎസ് സുനില്‍കുമാര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പാട്ടക്കാലാവധി കഴിഞ്ഞ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം വനംമന്ത്രി സ്‌പോണ്‍സര്‍ ചെയ്തതാണെന്ന ജോര്‍ജ്ജിന്റെ പരാമര്‍ശത്തിന് എതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചീഫ് വിപ്പിന്റെ പരാമര്‍ശം പ്രതിപക്ഷത്തെ അവഹേളിക്കുന്നതാണെന്ന് നോട്ടീസില്‍ പറയുന്നു.

പാട്ടക്കാലാവധി കഴിഞ്ഞ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് പിസി ജോര്‍ജും വനം മന്ത്രി ഗണേഷ് കുമാറും ഏറ്റുമുട്ടിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനെതിരായി പിസി ജോര്‍ജ് ഇടപെടുന്നുവെന്നും ഇത് തോട്ടമുടമകളെ സഹായിക്കാനായാണെന്നും പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്ന് വിഷയത്തില്‍ മറുപടി പറഞ്ഞ മന്ത്രി ഇതിനെ ശരിവയ്ക്കും വിധമാണ് സംസാരിച്ചത്.

നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ പ്രശ്‌നം പഠിക്കാന്‍ പിസി ജോര്‍ജ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ ഗണേഷ് എംഎല്‍എ എന്ന നിലയില്‍ മാത്രമേ താന്‍ ചീഫ് വിപ്പിനെ അനുസരിക്കേണ്ടതുള്ളൂവെന്നും വ്യക്തമാക്കി. തുടര്‍ന്ന് പിസി ജോര്‍ജ് പത്രസമ്മേളനം വിളിച്ച് ഗണേഷ് കുമാറിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. സിനിമാക്കാര്‍ തന്നെ ഭരിക്കാന്‍ വരേണ്ടന്നു പറഞ്ഞ ജോര്‍ജ് യുഡിഎഫിന്റെ വില ഗണേഷിനെ പഠിപ്പിക്കുമെന്നും വെല്ലുവിളിച്ചിരുന്നു.

English summary
Action sought against PC George for unruly remarks.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X