കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ജേര്‍ണലിസ്റ്റ് കോളനി?

Google Oneindia Malayalam News

2000ലാണ് തിരുവനന്തപുരത്തെ എന്‍സിസി നഗറില്‍ ഒന്നരക്കോടിയോളം വിലമതിപ്പുള്ള സ്ഥലത്ത് ഹൗസിങ് ബോര്‍ഡിന്റെ ജേര്‍ണലിസ്റ്റ് കോളനിയെന്ന പ്രൊജക്ട് വരുന്നത്. സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തമായി വീട് ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതാരംഭിച്ചത്. തുടക്കത്തില്‍ ഡബിള്‍ ബെഡ്‌റൂം ഫഌറ്റിന് 7.62 ലക്ഷം രൂപയും ത്രീ ബെഡ് റൂമിന് 10.28 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരുന്നത്.

ഹഡ്‌കോയുടെ സാമ്പത്തിക സഹായത്തോടുകൂടി നടപ്പാക്കിയ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ പത്രക്കാര്‍ തമ്മില്‍ മത്സരമായിരുന്നു. ഒരു ലക്ഷം രൂപ ഡൗണ്‍ പേയ്‌മെന്റ് നല്‍കുന്നവര്‍ക്ക് ഫഌറ്റുകള്‍ അനുവദിക്കാനും തുടങ്ങി. പിഴവ് വരുത്തിയതില്‍ ഭൂരിഭാഗം പേരും ഈ ഒരു ലക്ഷം രൂപമാത്രമാണ് കാര്യമായി അടച്ചിട്ടുള്ളത്. ഇവരെല്ലാം തന്നെ സര്‍ക്കാറിന്റെ 50000 രൂപ സബ്‌സിഡിയും കൈപറ്റിയുണ്ടെന്ന കാര്യവും ഇതോടൊപ്പം കൂട്ടിവായിക്കണം.

ഈ ലിസ്റ്റിലുള്ള ഭൂരിഭാഗം പേരും ഇവിടെ താമസിക്കുന്നില്ലെന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം. സര്‍ക്കാറില്‍ നിന്നും ചുളുവില്‍ അടിച്ചെടുത്ത ഫഌറ്റുകള്‍ വാടകയ്ക്ക് കൊടുത്ത് പോക്കറ്റ് മണി കണ്ടെത്തുകയാണ് പലരും ചെയ്യുന്നത്. വാടകയിനത്തില്‍ ലഭിക്കുന്ന പണം ഹൗസിങ് ബോര്‍ഡിലേക്ക് അടച്ചിരുന്നെങ്കില്‍ കടം എന്നേ വീടുമായിരുന്നു. എന്നാല്‍ അതിനു പോലും തയ്യാറാകാത്ത ഇവരെ എന്തു പേരിട്ടു വിളിക്കണം?. ഇത്തരത്തില്‍ വാടകയ്ക്ക് കൊടുക്കുന്നത് ഹൗസിങ് ബോര്‍ഡുമായുള്ള കരാര്‍ ലംഘനം കൂടിയാണെന്ന കാര്യത്തില്‍ സംശയമില്ല.

ഒറ്റ അടവ് പോലും തിരിച്ചടയ്ക്കാത്തവരുടെ കടം 25 ലക്ഷവും 30 ലക്ഷവുമൊക്കെയായി ഉയര്‍ന്നു. മറ്റേതെങ്കിലും സ്ഥാപനമായിരുന്നെങ്കില്‍ ഈ 'വിഖ്യാത' മാധ്യമപ്രവര്‍ത്തകരെല്ലാം ഇപ്പോള്‍ അഴിക്കുള്ളിലായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഭവനനിര്‍മാണ ബോര്‍ഡിന്റെ ചുമതലയുള്ള കെഎം മാണി ഫഌറ്റുകളുടെ വില പുനര്‍നിര്‍ണയിക്കണമെന്ന നിലപാടുള്ള വ്യക്തിയാണ്. പുതിയ മാര്‍ക്കറ്റ് വിലയനുസരിച്ച് ഫഌറ്റുകളുടെ വില പുനര്‍നിര്‍ണയിക്കേണ്ടതുണ്ട്.

ഇത് തിരുവനന്തപുരത്തെ കോളനിയുടെ മാത്രം കാര്യമാണ്. ഇതില്‍ ചിലര്‍ ഒന്നിലേറെ ഫഌറ്റുകള്‍ കൈക്കലാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഭരണത്തിലുള്ള സ്വാധീനമുപയോഗിച്ച് കേരളത്തിലുള്ള മറ്റു ജേര്‍ണലിസ്റ്റ് കോളനികളിലും ഇവര്‍ ഇത്തരത്തില്‍ വീടുകള്‍ സ്വന്തമാക്കി സൈഡ് ബിസിനസ്സ് നടത്തുന്നുണ്ട്. അപ്പോള്‍ കേരളത്തിലെ മൊത്തം ജേര്‍ണലിസ്റ്റ് കോളനികളിലെ കണക്ക് നോക്കുകയാണെങ്കില്‍ സര്‍ക്കാറിന് നഷ്ടപ്പെടാന്‍ പോകുന്ന, അല്ലെങ്കില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എത്ര കോടികളാണ്? തീര്‍ച്ചയായും ജനങ്ങള്‍ മാതൃകയാകേണ്ടവര്‍ നടത്തിയ ഈ തട്ടിപ്പിന് ചൂട്ടുപിടിച്ചുകൊടുക്കുന്ന നടപടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവാതിരിക്കാന്‍ ഇതിനെതിരേ ജനവികാരം ഉയരേണ്ടതുണ്ട്.

മുന്‍ പേജില്‍

പത്രക്കാരുടെ ഹൗസിങ് കുംഭകോണം ചൂടുപിടിക്കുന്നുപത്രക്കാരുടെ ഹൗസിങ് കുംഭകോണം ചൂടുപിടിക്കുന്നു

അടുത്ത പേജില്‍

ആരൊക്കെയാണ് ഈ മാധ്യമപ്രവര്‍ത്തകര്‍

English summary
Fifty-four senior journalists in Kerala’s capital Thiruvananthapuram have together defaulted on a payment of Rs 19.37 crore for houses they secured from the Kerala State Housing Board (KSHB) more than a decade ago under a scheme for the media and have been lobbying with the government to waive the amount.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X