കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍: കമ്പനികളെ അനുകൂലിച്ച് കേന്ദ്രം

  • By Nisha Bose
Google Oneindia Malayalam News

Endosulfan,
ദില്ലി: എന്‍ഡോസള്‍ഫാന്‍ കേസില്‍ കീടനാശിനി കമ്പനികളെ അനുകൂലിച്ച് കേന്ദ്രസര്‍ക്കാര്‍. ഉത്പാദകരുടെ കൈവശം അവശേഷിക്കുന്ന ഉപയോഗ കാലാവധി കഴിയാത്ത എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര കൃഷിമന്ത്രാലയം വഴി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍മേലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ അനുവദിക്കണം. കയറ്റുമതി ചെയ്യുന്നത് പൂര്‍ണമായും പ്രായോഗികമല്ലെന്നും ഉപയോഗകാലാവധി കഴിയാത്ത എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ അനുമതിക്കാമെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു.

രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ച സുപ്രീം കോടതി അവശേഷിക്കുന്നവയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ വിശദീകരണം തേടിയിരുന്നു. അന്ന് എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ നിര്‍ദേശിച്ച പോലെ അവശേഷിക്കുന്നവ കയറ്റി അയക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ കയറ്റി അയക്കാന്‍ കോടതി അനുവാദം നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കഴിഞ്ഞ ഒക്ടോബറില്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദനം പൂര്‍ണമായി സുപ്രീംകോടതി നിരോധിച്ചിരുന്നു. ഇതോടെ രാജ്യത്ത് 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുമെന്ന് ഉത്പാദകര്‍ കോടതിയെ അറിയിച്ചു. ഇത് കര്‍ശന നിബന്ധനകളോടെ കയറ്റുമതി ചെയ്യാന്‍ സുപ്രീം കോടതി അനുമതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് ഈ രണ്ടു സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.

English summary

 Central government demanded in Supreme Court to allow Endosulfan companies to sell their product in all the states except Kerala and Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X