കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ വഴി തടയാം:സര്‍ക്കാര്‍

  • By Shabnam Aarif
Google Oneindia Malayalam News

Supreme Court
ദില്ലി: വഴി തടയാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശത്തെ ന്യായീകരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. വഴി തടയുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷനോ കോടതികള്‍ക്കോ അധികാരം ഇല്ല എന്ന്‌ കേന്ദ്ര സര്‍ക്കാര്‍.

വഴി തടയുകയും പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാ്‌കുന്നത്‌ സംബന്ധിച്ച്‌ നിലപാട്‌ അറിയാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട്‌ നിര്‍ദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തിലാണ്‌ കേന്ദ്ര സര്‍ക്കാര്‍ നിലപാട്‌ അറിയിച്ചിരിക്കുന്നത്‌.

വഴി തടയില്‍ ഒരു സമരമുറ മാത്രമാണ്‌ എന്നും ഇക്കാര്യത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത്‌ ന്യായമല്ല എന്നതാണ്‌ കേന്ദ്രത്തിന്റെ നിലപാട്‌. എന്നാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ലാഘവ ബുദ്ധിയോടെ കാണുന്ന സര്‍ക്കാര്‍ സമീപനത്തെ കോടതി വിമര്‍ശിച്ചു.

വഴി തടഞ്ഞത്‌ കൊണ്ടോ, പൊതു മുതല്‍ നശിപ്പിച്ചത്‌ കൊണ്ടോ മാത്രം രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നതിനോട്‌ യോജിപ്പില്ല എന്ന്‌ കോടതിയെ അറിയിച്ച സര്‍ക്കാര്‍ ബന്ദ്‌ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണം എന്ന ഹൈക്കോടതി ഉത്തരവ്‌ സുപ്രീം കോടതി അസ്ഥിരപ്പെടുത്തിയ കാര്യം ഓര്‍മിപ്പിക്കുകയും ചെയ്‌തു.

ജാട്ട്‌ സമുദായത്തില്‍പ്പെട്ടവര്‍ നടത്തുന്ന തുടര്‍ച്ചയായ വഴി തടയല്‍ സമരത്തെ കുറിച്ച്‌ ചില സംഘടനകളും വ്യക്തികളും നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ കോടതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം ആരാഞ്ഞത്‌. രാഷ്ട്രീയ പാര്‍ട്ടികള്‍ റയില്‍, റോഡ്‌ ഗതാഗതങ്ങള്‍ തടസ്സപ്പെടുത്തുന്നതും പൊതു മുതല്‍ നശിപ്പിക്കുന്നതും കോടിക്കണക്കിന്‌ രൂപയുടെ നഷ്ടമുണ്ടാക്കുന്നതായി ഹര്‍ജിയില്‍ റയുന്നുണ്ട്‌.

English summary
According to Central Government neither Election Commission nor Courts has the right to cancel the approval of political parties, which destructs public property or do picketing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X