കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥ്വിരാജ് ചവാനെതിരെ കോണ്‍. എംഎല്‍എമാരും

  • By Nisha Bose
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാര്‍ സംസ്ഥാന അധ്യക്ഷന്‍ മണിക്‌റാവു താക്കറെയ്ക്ക് പരാതി നല്‍കി. മുന്‍മുഖ്യമന്ത്രി അശോക് ചവാനുമായി അടുപ്പമുള്ള 42 എംഎല്‍എമാരാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ രംഗത്തെത്തിയത്.

പരാതിയുടെ പകര്‍പ്പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും അയച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനരീതിയുമായി യോജിച്ച് പോകാന്‍ ബുദ്ധിമുട്ടുണ്ട്. പാര്‍ട്ടി എംഎല്‍എമാര്‍ക്കു പോലും മുഖ്യമന്ത്രിയെ സമീപിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും പരാതിയില്‍ പറയുന്നു.

2010 നവംബറില്‍ കേന്ദ്രമന്ത്രിസ്ഥാനം വെടിഞ്ഞ് സംസ്ഥാന ഭരണം ഏറ്റെടുത്ത ചവാന് മുന്‍പും കോണ്‍ഗ്രസില്‍ നിന്ന് എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. ആദര്‍ശ് കുംഭകോണക്കേസില്‍ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ അശോകിനെ പിന്തുണയ്ക്കുന്ന 12 എംഎല്‍എമാര്‍ ഈ മാസം ആദ്യം മുംബൈയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

പാര്‍ട്ടിയിലെ അഴിമതി ആരോപിതരായ മന്ത്രിമാരെ പിന്തുണയ്ക്കുന്നില്ലെന്ന് ആരോപിച്ച് എന്‍സിപി മുന്‍പ് തന്നെ ചവാനെതിരെ രംഗത്തെത്തിയിരുന്നു.

English summary
In an open rebellion against Maharashtra Chief Minister Prithviraj Chavan, 42 Congress MLAs send written complaint to to state party chief Manikrao Thakre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X