കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട്ട് ഹര്‍ത്താല്‍ പൂര്‍ണം

  • By Ajith Babu
Google Oneindia Malayalam News

P Jayarajan
കാസര്‍കോട്: ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയില്‍ വ്യാപകസംഘര്‍ഷം. ഡിവൈ.എഫ്. ഐ യൂണിറ്റ് പ്രസിഡന്റ് മനോജ് കൊല്ലപ്പെട്ടതിന് പുറമെ ജില്ലയില്‍ അങ്ങിങ്ങ് ഹര്‍ത്താല്‍ അനുകൂലികളും മുസ്‌ലിംലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കാസര്‍കോട്ട് പ്രകടനത്തിനിടെ, വാഹനം തടയാന്‍ ശ്രമിച്ച സി.പി. എം പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.

തൃക്കരിപ്പൂരില്‍ നാല് വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. തൃക്കരിപ്പൂര്‍, പടന്ന എന്നിവിടങ്ങളില്‍ സിപിഎം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.

ചന്തേരയില്‍ ആരാധനാലയത്തിന് നേരെ അക്രമമുണ്ടായതായും പരാതിയുണ്ട്. അതേസമയം, ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനത്തിന് നേരേ ആരാധനാലയത്തില്‍ നിന്ന് കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന ആരോപണവുമുണ്ട്.

കാഞ്ഞങ്ങാട്ട് ഇടത്തോട്ട് മുസ്‌ലിംലീഗ് ഓഫീസ് അക്രമിസംഘം തകര്‍ത്തു. പുല്ലൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ പ്രിയദര്‍ശിനി മന്ദിരത്തിന് തീവച്ചു. കാഞ്ഞങ്ങാട് നഗരത്തില്‍ സമരാനുകൂലികള്‍ സബ്ട്രഷറി, മുനിസിപ്പല്‍ ഓഫീസ് എന്നിവയ്ക്കുനേരെ കല്ലെറിഞ്ഞു. പൊലീസ് വാഹനത്തിനുനേരെയും കല്ലേറുണ്ടായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X