പങ്കാളിത്ത പെന്‍ഷന്‍: തീരുമാനം ഈ മാസം

Posted by:
 
Share this on your social network:
   Facebook Twitter Google+ Comments Mail

KM Mani
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഈ മാസം തന്നെ തീരുമാനമെടുക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണിത്. ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളത്തിനായി 1,380 കോടിയും പെന്‍ഷന്‍ ഇനത്തില്‍ 650 കോടിയും ഉള്‍െപ്പടെ 2,000 കോടിയിലധികമാണ് പ്രതിമാസം സര്‍ക്കാര്‍ ചെലവിടുന്നത്.

ഓണത്തോടനുബന്ധിച്ച് ശമ്പളം, പെന്‍ഷന്‍, ബോണസ്, ഉത്സവബത്ത എന്നിങ്ങനെ അധികബാധ്യത വരുന്നതിനാല്‍ ഈ മാസം സാമ്പത്തിക നില കൂടുതല്‍ പരുങ്ങലിലാവും. സെപ്റ്റംബറിലെ ശമ്പളവും പെന്‍ഷനും മുന്‍കൂറായി നല്‍കണം. ഇതിന് പുറമേ ബോണസിനും ബത്തയ്ക്കുമുള്ള പണം കണ്ടെത്തണം. ഇതു മൂലം നാലായിരം കോടിയലധികമാവും ഈ മാസത്തെ ചെലവ്. കടത്തില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിന് ഇത്രയും വലിയ തുക കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയാണ്.

ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതോടെ പ്രതിവര്‍ഷം 1,500 കോടിയുടെ വര്‍ധനയുണ്ടായി. 2014 ആവുമ്പോഴേയ്ക്കും ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും എണ്ണം തുല്യമാവും. ഈ സാഹചര്യത്തിലാണ് പങ്കാളിത്ത പെന്‍ഷന്റെ കാര്യത്തില്‍ ഈ മാസം തന്നെ തീരുമാനമെടുക്കാന്‍ മന്ത്രിസഭ ഒരുങ്ങുന്നത്.

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നികുതിപിരിവില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. നികുതി വരവില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ 1,000 കോടിയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

English summary
Kerala is mulling introducing a contributory pension scheme for new government employees to ease the mounting financial burden on the exchequer
Please Wait while comments are loading...
Your Fashion Voice
Advertisement
Content will resume after advertisement