കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ഹോസ്റ്റസിന്റെ മരണം: മന്ത്രി ഒളിവില്‍

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: എയര്‍ഹോസറ്റസായിരുന്ന ഗീതിക ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ട് രാജിവച്ച ഹരിയാന മന്ത്രി ഗോപാല്‍ കാന്‍ഡ ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് കാന്‍ഡയുടെ ഉടമസ്ഥതയിലുള്ള എംഡിഎല്‍ആര്‍ എയര്‍ലൈന്‍സിലെ ജീവനക്കാരി അരുണ ഛദ്ദയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഗീതികയുടെ ആത്മഹത്യയില്‍ അരുണയ്ക്കും പങ്കുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. കാന്‍ഡ ഹാജരായില്ലെങ്കില്‍ കോടതി മുഖേന ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ തീരുമാനം.

ആഗസ്്റ്റ് നാലിനാണ് ഗീതിക ശര്‍മ എന്ന 23കാരി ആത്മഹത്യ ചെയ്തത്. ദില്ലിയിലെ അശോക് വിഹാറിലെ വീട്ടില്‍ ഗീതികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗീതികയുടെ അപാര്‍ട്ട്‌മെന്റില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലാണ് മന്ത്രിയുടെ പേര് പരാമര്‍ശിച്ചിരുന്നത്. ആത്മഹത്യ കുറിപ്പില്‍ തന്റെ മരണത്തിനു ഉത്തരവാദികള്‍ ഗോപാല്‍ കാന്‍ഡയും, അരുണ ചദ്ദയും ആണെന്ന് ഗീതിക എഴുതിയിരുന്നു.

മന്ത്രിയും അരുണയും അവരുടെ വ്യക്തിപരമായ നേട്ടത്തിന് തന്നെ ഉപയോഗിച്ച ശേഷം വഞ്ചിച്ചു. ഇപ്പോള്‍ തന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും ആത്മഹത്യാ കുറിപ്പില്‍ ഗീതിക വ്യക്തമാക്കിയിരുന്നു. ഇതെ തുടര്‍ന്ന് മന്ത്രിയ്‌ക്കെതിരെ ഐ. പി. സി 306 പ്രകാരം ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കുകയായിരുന്നു.

ഇതിന് ശേഷം കാന്‍ഡ തന്റെ മന്ത്രി സ്ഥാനം രാജി വച്ചു. എം. ഡി. എല്‍. ആര്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍ കൂടിയായിരുന്ന മന്ത്രി ഗീതികയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നു ഗീതികയുടെ കുടുംബം ആരോപിച്ചു. എം. ഡി. എല്‍. ആര്‍ സര്‍വീസ് നിര്‍ത്തിയതോടെ മന്ത്രി ഗീതികയ്ക്ക് മറ്റൊരു ജോലി വാഗ്ദാനം ചെയ്തു. എന്നാല്‍ ഈ ജോലി സ്വീകരിക്കാന്‍ ഗീതിക തയ്യാറായില്ല. തുടര്‍ന്ന് ഗീതിക ദുബായിലെ എമിറേറ്റ്‌സില്‍ ജോലിക്ക് ചേര്‍ന്നു.

എന്നാല്‍ ഗീതികയുടെ മോശം സ്വഭാവം മൂലം താന്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നെന്ന് കാണിച്ച് കാന്‍ഡ എമിറേറ്റ്‌സ് അധികൃതര്‍ക്ക് കത്തെഴുതി. ഇതേ തുടര്‍ന്ന് ഗീതികയുടെ പുതിയ ജോലിയും നഷ്ടപ്പെട്ടു. മറ്റൊരു സ്ഥലത്തും ജോലി നോക്കാന്‍ ഗീതികയെ അനുവദിക്കില്ലെന്ന് മന്ത്രി ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

English summary
Controversial former Haryana minister Gopal Kanda, accused of abetting the suicide of a former woman employee, on Wednesday went "absconding" as police arrested another woman official of the now-defunct MDLR airline in the case.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X