കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാല മുത്ത് കുട്ടിയുടെ തലച്ചോറില്‍ തുളച്ചുകയറി

  • By Nisha Bose
Google Oneindia Malayalam News

കൊച്ചി: നാലു വയസ്സുകാരിയുടെ തലച്ചോറില്‍ തുളച്ചു കയറിയ മാലമുത്ത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മുവാറ്റുപുഴ തൃക്കളത്തൂര്‍ വെളിയത്തുകുഴിയില്‍ വിനോദിന്റെ മകള്‍ അക്ഷയയുടെ തലച്ചോറിലാണ് മാല മുത്ത് തുളച്ചു കയറിയത്.

ആഗസ്ത് അഞ്ചാം തീയ്യതി അച്ഛനൊപ്പം അച്ഛന്‍ വിനോദിനൊപ്പം ബൈക്കില്‍ അമ്മ രമ്യയുടെ വീടായ കീഴില്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അക്ഷയ റോഡിലേയ്ക്ക് വീഴുകയായിരുന്നു. ആദ്യ പരിശോധനയില്‍ അക്ഷയയുടെ തലയ്ക്ക് പൊട്ടലുള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അക്ഷയയെ തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ശസ്ത്രക്രിയയ്ക്കിടെ അക്ഷയയുടെ തലച്ചോറിന്റെ മുന്‍ഭാഗത്തു നിന്ന് മാല മുത്ത് കണ്ടെത്തുകയായിരുന്നു. അപകടത്തിനിടെ മാലയുടെ മുത്ത് തലച്ചോറില്‍ തുളഞ്ഞു കയറുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. പിന്നീട് മുത്ത് അക്ഷയയുടെ മാലയിലേത് തന്നെയാണെന്ന് മാതാപിതാക്കള്‍ അറിയിച്ചു.

അക്ഷയയുടെ കൈയിലും മുഖത്തും ചെറിയ മുറിവുണ്ട്. കുട്ടി സുഖം പ്രാപിച്ചു വരുന്നു. അക്ഷയയ്ക്ക് ശനിയാഴ്ചയോടെ ആസ്പത്രി വിടാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുത്തുമാലകള്‍ ഏറെ ഇഷ്ടമുള്ള അക്ഷയ അപകട സമയത്ത് വെള്ളിനിറത്തിലുള്ള മുത്തുമാലയാണ് അണിഞ്ഞിരുന്നത്. ഈ മാലയിലെ മുത്താണ് തലയില്‍ തുളച്ചു കയറിയത്.

English summary
Bead which stuck into the brain of 4 year old child has been removed.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X