കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയലാര്‍ രവിയും മുരളിയും കൈകോര്‍ക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

K Muraleedharan
കോഴിക്കോട്: കോണ്‍ഗ്രസ് പുനഃസംഘടനയ്ക്കു മുന്നോടിയായി കേന്ദ്രമന്ത്രി വയലാര്‍ രവിയുമായി കെ. മുരളീധരന്‍ എംഎല്‍എ കൂടിക്കാഴ്ച നടത്തി. മുരളീധരന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. പാര്‍ട്ടി പുനഃസംഘടനയില്‍ ഒന്നിച്ചു നീങ്ങാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായതായി സൂചന.

എന്നാല്‍ പുനഃസംഘടന സംബന്ധിച്ചു പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയില്ലെന്നു വയലാര്‍ രവിപ്രതികരിച്ചു. മറിച്ചുളള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച കാര്യങ്ങള്‍ മുരളീധരനുമായി ചര്‍ച്ച ചെയ്തു. ഇതിനായി മുരളീധരന്‍ മികച്ച പ്രവര്‍ത്തനം നടത്തണമെന്ന് ആവശ്യപ്പെട്ടതായും വയലാര്‍ രവി പറഞ്ഞു.

കഴിവുളള പ്രവര്‍ത്തകര്‍ ഒറ്റപ്പെട്ടു പോകരുതെന്ന നിലപാടാണു തങ്ങള്‍ക്കുളളതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം മുരളീധരന്‍ പ്രതികരിച്ചു.
കെപിസിസി പുനസംഘടനയില്‍ കോണ്‍ഗ്രസിലെ പ്രധാന ഗ്രൂപ്പുകാര്‍ മാത്രം സ്ഥാനമാനങ്ങള്‍ വീതിച്ചെടുക്കുന്നത് ശരിയല്ല. പുനസംഘടനയില്‍ കഴിവുള്ളവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കാന്‍ തയ്യാറാവണം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചചെയ്താണ് പുനസംഘടനയ്ക്കുള്ള ലിസ്റ്റ് തയ്യാറാക്കേണ്ടത്. അങ്ങനെ തയ്യാറാക്കുന്ന പട്ടിക മാത്രമേ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു.

താന്‍ കെപിസിസി പ്രസിഡന്റായിരുന്ന സമയത്ത് എല്ലാ നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമാണു പുനഃസംഘടന നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ നിലപാടു ശരിയല്ല. വയലാര്‍ രവി, പി.സി. ചാക്കോ, മുല്ലപ്പളളി രാമചന്ദ്രന്‍, പി.സി. ജോര്‍ജ്, വി.എം. സുധീരന്‍ തുടങ്ങിയവര്‍ക്കും ഇതേ അഭിപ്രായമാണുളളത്. എ, ഐ ഗ്രൂപ്പുകള്‍ക്കു മാത്രം പ്രാധാന്യം നല്‍കിയുളള പുനഃസംഘടന ശരിയല്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

English summary
In a secret meeting held relating to reorganisation, K Muraleedharan MLA has asked Union Minister Vayalar Ravi to choose persons on personal merit and not on the basis of group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X