ആലുവാലിയയുടെ പ്രസ്താവന: പ്രതിഷേധം പുകയുന്നു

Posted by:
 
Share this on your social network:
   Facebook Twitter Google+    Comments Mail

ആലുവാലിയയ്‌ക്കെതിരെ പ്രതിഷേധം
കൊച്ചി: ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിങ് ആലുവാലിയയുടെ പ്രസ്താവനയ്‌ക്കെതിരെ ഭരണപ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി. ആലുവാലിയയുടെ പ്രസ്താവന കേരളം അവജ്ഞയോടെ തള്ളിക്കളയുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. കേരളത്തിന്റെ ഭൂമി ഭൂമാഫിയയ്ക്ക് കൈവശപ്പെടുത്താന്‍ അവസരമൊരുക്കുന്നതാണ് ആലുവാലിയയുടെ പ്രസംഗം.

മന്‍മോഹന്‍സിംഗ്, ആലുവാലിയ എന്നീ തലയില്‍ കെട്ടുള്ളവര്‍ പറയുന്നത് കേരളീയര്‍ വിശ്വാസത്തിലെടുക്കില്ലെന്നും വിഎസ് പറഞ്ഞു. ഐഐടി തരാമെന്ന് പത്ത് വര്‍ഷമായി പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നും വിഎസ് അഭിപ്രായപ്പെട്ടു.

ആലുവാലിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎം സുധീരനും രംഗത്തെത്തി.ഭൂമാഫിയ ഉയര്‍ത്തുന്ന വാദങ്ങളാണ് ആലുവാലിയ
പ്രസ്താവനയിലൂടെ പറഞ്ഞത്. കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണതെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. ആലുവാലിയയുടെ പ്രസ്താവനയില്‍ കാര്‍ഷിക രംഗത്തെ വിദഗ്ധരും അതൃപ്തി പ്രകടിപ്പിച്ചു.

കേരളം സ്വയം ഭക്ഷ്യസുരക്ഷ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതില്ലെന്നായിരുന്നു ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് ആലുവാലിയ പറഞ്ഞത്. രാജ്യത്തിനു പൊതുവായി ഭക്ഷ്യ സുരക്ഷയുള്ളിടത്തോളം സംസ്ഥാനത്തിനു ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയെക്കുറിച്ചു വേവലാതിപ്പെടേണ്ട കാര്യമില്ല.കേരളത്തില്‍ ഭൂമിയ്ക്കു കടുത്ത ദൗര്‍ലഭ്യമുള്ളതിനാല്‍ ഉള്ള സ്ഥലത്ത് ഏറ്റവും കൂടുതല്‍ മൂല്യവര്‍ധന ഉണ്ടാക്കുന്ന വിധമുള്ള നിക്ഷേപങ്ങളാണു വരേണ്ടതെന്നും ആലുവാലിയ അഭിപ്രായപ്പെട്ടു.

English summary
Protest against Planning Commission Vice-Chairman Montek Singh Ahluwalia's statement
Write a Comment