ഹര്‍ത്താലില്‍ കേരളം നിശ്ചലമാകും

  • Updated:
  • By: 
  • Your rating

ദില്ലി: ഡീസല്‍ വിലവര്‍ധനയിലും പാചകവാതക സിലിണ്ടറുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരികയും ചെയ്ത യുപിഎ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കേരളം നിശ്ചലമാക്കും.

ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പത്രം, കുടിവെള്ളം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ തൊഴിലാളി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡീസല്‍ വിലവര്‍ധനയ്ക്ക് തൊട്ടുപിറകെ ചില്ലറ വ്യാപാരമേഖലയില്‍ വിദേശകമ്പനികളെ പ്രവേശിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പുതിയ തീരുമാനങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ഓയില്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ കോപ്പര്‍, എംഎംടിസി, നാല്‍കോ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ വില്‍ക്കാനും ഒറ്റ ബ്രാന്‍ഡ് റീട്ടെയിലുകള്‍ക്ക് ഇന്ത്യയില്‍ നിന്ന് നിശ്ചിത ശതമാനം ഉത്പന്നങ്ങള്‍ വാങ്ങണമൈന്ന നിബന്ധനപിന്‍വലിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

വൈദ്യുതി എക്‌സ്‌ചേഞ്ചുകളില്‍ 49 ശതമാനം വിദേശമൂലധനം അനുവദിക്കാനും ഡിടിഎച്ചും കേബിള്‍ ടിവിയുമടക്കമുള്ള മേഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടുവരാനും ധാരണയായിട്ടുണ്ട്.

English summary
The sharp hike in diesel price has evoked a sharp reaction in Kerala with the Opposition Left Democratic Front (LDF) and the State unit of the Bharatiya Janata Party (BJP) issuing separate calls for dawn-to-dusk hartal on Saturday
Please Wait while comments are loading...
 

Skip Ad
Please wait for seconds

Bringing you the best live coverage @ Auto Expo 2016! Click here to get the latest updates from the show floor. And Don't forget to Bookmark the page — #2016AutoExpoLive