രാജകുമാരിയുടെ അര്‍ദ്ധനഗ്നചിത്രം പുറത്ത്

Written by:
 
Share this on your social network:
   Facebook Twitter Google+ Comments Mail

Kate Middleton faces topless picture scandal
പാരീസ്: ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ പത്‌നി കേറ്റ് മിഡില്‍ടണിന്റെ മേല്‍വസ്ത്രമില്ലാത്ത ചിത്രങ്ങള്‍ ബക്കിങ്ഹാം കൊട്ടാരത്തിന് തലവേദനയാവുന്നു. ഫ്രഞ്ച് മാഗസിനായ ക്‌ളോസറാണ് രാജകുമാരിയുടെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് നേരത്തെ മാഗസിന്‍ ഭീഷണി മുഴക്കിയിരുന്നു.

ലോകത്തില്‍ മറ്റാര്‍ക്കും കിട്ടാത്ത ചിത്രങ്ങള്‍ എന്ന തലവാചകത്തോടെയാണ് മാഗസിന്‍ ചിത്രങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കറുപ്പും വെളുപ്പും കലര്‍ന്ന ബിക്കിനി അണിഞ്ഞ് ടെറസിന് മുകളില്‍ നില്‍ക്കുന്ന കേറ്റിന്റെ ചിത്രത്തിന് അടിക്കുറിപ്പായി ഇങ്ങനെ എഴുതിയിരിക്കുന്നു? വിക്ടോറിയ സീക്രട്ട് എഞ്ചലുകള്‍ക്ക് കേറ്റിന് പുറകില്‍ നില്‍ക്കാം.

മാഗസിന്റെ കവര്‍പേജില്‍ ചിത്രത്തോടൊപ്പം ഉള്ളിലെ അഞ്ചു പേജുകളും കേറ്റിന്റെ ചൂടന്‍ ചിത്രത്തിനായി മാറ്റിവച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഭാവി രാജകുമാരിയെ നിങ്ങളൊരിയ്ക്കലും ഇങ്ങനെ കണ്ടിട്ടുണ്ടാവില്ല...ഇനിയൊരിക്കലും ഇങ്ങനെ കാണാനുമായേക്കില്ല. ചിത്രങ്ങള്‍ക്ക് ആമുഖം ഇതാണ്.

അവധി ആഘോഷിക്കാന്‍ കഴിഞ്ഞയാഴ്ച ഫ്രാന്‍സിലെത്തിയപ്പോള്‍ പാപ്പരാസികള്‍ എടുത്തതാണ് ചിത്രമെന്ന് കരുതപ്പെടുന്നു. ഇപ്പോള്‍ മലേഷ്യയിലുള്ള ദമ്പതിമാര്‍ കേറ്റിന്റേതെന്ന് പ്രചരിപ്പിക്കപ്പെടുന്ന ചിത്രം കണ്ട് ദു:ഖിതരാണെന്ന് അവരോട് രാജകുടംബത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

അതേസമയം ചിത്രങ്ങളുടെ ആധികാരികതയെ കുറിച്ച് രാജകുടുംബം അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാര്‍ത്ത ബ്രിട്ടനിലെ മാദ്ധ്യമങ്ങളും ഏറ്റുപിടിച്ചതോടെ രാജകുടുംബത്തിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ് സംഭവം. ഫ്രഞ്ച് മാഗസിനെതിരെ നിയമനടപടിയ്ക്കുള്ള നീക്കങ്ങളും രാജകുടുംബം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വില്യമിന്റെ സഹോദരന്‍ ഹാരി രാജകുമാരന്‍ ലാസ്‌വേഗാസിലെ ഹോട്ടല്‍ മുറിയില്‍ പെണ്‍കുട്ടിയുമൊത്ത് നഗ്‌നനായി നില്‍ക്കുന്ന ചിത്രം ഒരു മാസം മുന്പാണ് ഒരു വെബ്‌സൈറ്റ് പുറത്ത് വിട്ടത്. ഇതിന്റെ ക്ഷീണം മാറും മുമ്പെയാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്.

English summary
A French magazine on Friday published topless pictures of the latest entrant to the British royal family, Kate Middleton, raising hackles in Buckingham Palace which threatened legal action.
Please Wait while comments are loading...
Your Fashion Voice
Advertisement
Content will resume after advertisement