ടിപി വധം: സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

  • Published:
  • By: 
  • Your rating

Court
കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ മോഹനന്‍, കെ.സി.രാമചന്ദ്രന്‍, പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

രാഷ്ട്രീയ എതിരാളികളെ വക വരുത്തുന്നതിന് വാടക കൊലയാളികളെ ഉപയോഗിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതു ഗൗരവമായി കാണണമെന്ന് ഹൈക്കോടതി. ത്തരം രീതികള്‍ അപലപനീയമാണെന്നും കോടതി നിരീക്ഷിച്ചു.

കൊലപാതക കേസുകളിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതികള്‍ സൂക്ഷ്മത കാണിക്കണം. സാക്ഷികള്‍ക്ക് സത്യം പറയാന്‍ അവസരം ഉണ്ടാകണം. ഇത്തരം കേസുകളില്‍ വ്യക്തകളുടെ താല്പര്യത്തേക്കാള്‍ ഉപരി സമൂഹത്തിന്റെ താല്പര്യമാണ് കണക്കാക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.

Please Wait while comments are loading...