മതമില്ലാത്ത ജീവന്‍: ലീഗുകാര്‍ക്ക് തടവും പിഴയും

Posted by:
 
Share this on your social network:
   Facebook Twitter Google+    Comments Mail

മഞ്ചേരി: മതമില്ലാത്ത ജീവന്‍ പാഠഭാഗത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അധ്യാപകനെ അടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ഒരു വര്‍ഷം തടവും 1500 രൂപ പിഴയും ശിക്ഷ വിധിച്ചു. വളാഞ്ചേരി കരിപ്പോള്‍ സ്വദേശികളായ ചേറ്റൂര്‍ കളത്തിന്‍തൊടി ഹസ്സന്‍ ബാവയുടെ മകന്‍ കെ ടി മുസ്തഫ, കുണ്ടാട്ടില്‍ മൊയ്തീന്റെ മകന്‍ സൈതലവി, കൊലമ്പന്‍ മൊയ്തീന്റെ മകന്‍ എ കെ അയ്യൂബ് എന്നിവരെയാണ് ജഡ്ജി വി ദിലീപ് ശിക്ഷിച്ചത്.

മതമില്ലാത്ത ജീവന്‍: ലീഗുകാര്‍ക്ക് ശിക്ഷ

ഇന്ത്യന്‍ ശിക്ഷാ നിയമം 143-ാം വകുപ്പനുസരിച്ച് മൂന്ന് മാസം തടവ്, 147-ാം വകുപ്പനുസരിച്ച് ഒരു വര്‍ഷം തടവ്, 323-ാം വകുപ്പനുസരിച്ച് ആറുമാസം തടവും 1000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ്, 341-ാം വകുപ്പനുസരിച്ച് 500 രൂപ പിഴ പിഴയടച്ചില്ലെങ്കില്‍ ഏഴു ദിവസം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴയടക്കുന്ന പക്ഷം 1000 രൂപ പരാതിക്കാരനായ സജി ജേക്കബിന് നല്‍കണമെന്നും കോടതി വിധിച്ചു. കുറുമ്പത്തൂര്‍ കരിങ്കപ്പാറ സ്വദേശികളായ ഒമ്പതാം പ്രതി സൈനുദ്ദീന്‍, പതിനൊന്നാം പ്രതി എ കെ ഫൈസല്‍, പന്ത്രണ്ടാം പ്രതി വെളിയംപാട്ടില്‍ ഷാഹുല്‍ ഹമീദ് എന്നിവര്‍ ഒളിവിലാണ്. മറ്റു പ്രതികളായ മുരളി, സലാം, ഹംസ, ഷമീര്‍, അബ്ദുറഹിമാന്‍, മുജീബ്, ഷിഹാബ് എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു.

2008 ജൂലൈ 18ന് വളാഞ്ചേരി കരിപ്പോള്‍ ജി യു പി സ്‌കൂളിലാണ് കേസിന് ആസ്പദമായ സംഭവം. പാഠപുസ്തകത്തിലെ വിവാദമായ മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗങ്ങള്‍ തടസപ്പെടുത്തിയിരുന്നു. ഇതിനിടെ യോഗത്തിനെത്തിയ കാടാമ്പുഴ സ്‌കൂള്‍ അധ്യാപകന്‍ കോട്ടയം താന്നിക്കുന്ന് സജി ജേക്കബി(49)നെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പത്ത് സാക്ഷികളില്‍ ആറുപേരെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഐ കെ യൂനുസ് സലീം ഹാജരായി.

English summary
Three Muslim youth league workers sentenced to Jai
Write a Comment