ട്രെയിന്‍ വഴി എല്‍പിജി കൊണ്ടുവരണം: ഹൈക്കോടതി

Posted by:
 
Share this on your social network:
   Facebook Twitter Google+ Comments Mail

LPG
കൊച്ചി: റയില്‍വേ വാഗണ്‍ വഴി പാചകവാതക സിലിണ്ടര്‍ കൊണ്ടുവരുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ചാല ദുരന്തത്തിന്റെ നഷ്ടപരിഹാര പാക്കേജ് മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശി കെ.ബി.ജോയ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

റയില്‍വേ ട്രാക്ക് ഐ.ഒ.സി.യിലേയ്ക്ക് നീട്ടുകയോ ട്രാക്കിനടുത്തേക്ക് ഐ.ഒ.സി പ്ലാന്റ് മാറ്റുകയോ ചെയ്യുന്ന കാര്യം പരിഗണിക്കണം. ചാല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം ഐ.ഒ.സിയില്‍ നിന്ന് ഈടാക്കുന്ന കാര്യം പരിഗണിക്കണമെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

English summary
Keeping in mind the safe transportation of LPG in the state, High Court ordered the state government to immediately consider the roping in of its services for the delivery of the product.
Please Wait while comments are loading...
Your Fashion Voice
Advertisement
Content will resume after advertisement