വിദേശനിക്ഷേപം, പ്രമേയം കൊണ്ടുവരുമെന്ന് എസ്പി

Posted by:
 
Share this on your social network:
   Facebook Twitter Google+    Comments Mail

സര്‍ക്കാറിനെതിരായ പ്രമേയത്തെ പിന്താങ്ങും
ദില്ലി: ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിനെതിരേ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടു വന്നാല്‍ പിന്തുണയ്ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്.

ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം വരുന്നതിനെ പാര്‍ട്ടി എന്നും എതിര്‍ത്തിട്ടുണ്ട്. ഇനിയും എതിര്‍ക്കുക തന്നെ ചെയ്യും-ഐബിഎന്‍ വാര്‍ത്താചാനലിനുവേണ്ടി നല്‍കിയ അഭിമുഖത്തില്‍ മുലായം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സഭയില്‍ പ്രമേയം കൊണ്ടു വരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു പ്രമേയം തൃണമൂല്‍ കോണ്‍ഗ്രസ് കൊണ്ടുവരികയാണെങ്കില്‍ പാര്‍ട്ടി അതിനെ പിന്തുണയയ്ക്കും.

വര്‍ഗ്ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിനുവേണ്ടി മാത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാറിന് പിന്തുണ നല്‍കുന്നത്. ഇതിനര്‍ത്ഥം സര്‍ക്കാറിന്റെ എല്ലാ സാമ്പത്തിക ഉദാരവത്കരണ നടപടികളെയും അംഗീകരിക്കുന്നുവെന്നല്ല.

പെട്ടെന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ രാഷ്ട്രീയകക്ഷികള്‍ക്കാര്‍ക്കും താല്‍പ്പര്യമില്ലാത്തതാണ് യുപിഎ സര്‍ക്കാറിന്റെ ആയുസ്സ് നീട്ടുന്നത്. കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ രാഷ്ട്രീയകുതിരക്കച്ചവടത്തിന് ശ്രമിക്കില്ലെന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

English summary
Samajwadi Party chief Mulayam Singh Yadav expressed total opposition to the FDI in retail and indicated that his party may bring a resolution in Parliament against it.
Write a Comment