ടിപി വധം:വിചാരണ അതിവേഗ കോടതിയിലാക്കണം

Posted by:
 
Share this on your social network:
   Facebook Twitter Google+    Comments Mail

ടിപി വധം അതിവേഗ കോടതി വിചാരണ ചെയ്യണം
കോഴിക്കോട്‌: ടിപി ചന്ദ്രേശേഖരന്‍ കൊലപാതക കേസിന്റെ വിചാരണ അതിവേഗ കോടതിയിലൂടെ ആക്കണം എന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സാമുദായിക സംഘര്‍ഷങ്ങളും കൊലപാതകങ്ങളും അതിവേഗം വിചാര ചെയ്യുന്നതു പോലെത്തനെ രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളും അതിവേഗം ശിക്ഷിക്കപ്പെടണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ രീതി സഹായിക്കും. മുല്ലപ്പള്ളി പറഞ്ഞു.

അതുപൊലെ സിബിഐ അന്വേഷണത്തെ കുറിച്ച്‌ താന്‍ നടത്തിയ പ്രസ്‌താവന ആശയക്കുഴപ്പം ഉണ്ടാക്കിയില്ല എന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച്‌ താനും കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയും പറഞ്ഞ കാര്യങ്ങള്‍ ഒന്നുതന്നെയാണ്‌ എന്നും അദ്ദേഹം അവകാശപ്പെട്ടു.

ടിപി വധക്കേസ്‌ അന്വേഷണത്തിന്റെ 90 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു എന്നും കൊലപാതകത്തിനു പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ആരാണ്‌ എന്നു കണ്ടത്തുക കൂടി മാത്രമേ അന്വേഷ സംഘത്തിനു ചെയ്യേണ്ടതുള്ളു. ഇതുകൂടി വളരെ പെട്ടെന്ന കണ്ടെത്താനാവും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. മുല്ലപ്പള്ളി പറഞ്ഞു.

പയ്യോളിയിലെ മനോജ്‌ വധക്കേസിലെ പ്രതികള്‍ തന്നെ നുണപരിശോധനയ്‌ക്ക്‌ തയ്യാറായി മുന്നോട്ട്‌ വന്നിരിക്കുന്നതിനാല്‍ അന്വേഷണത്തില്‍ എന്തോ പ്രശ്‌നം ഉണ്ടെന്നാണ്‌ മനസ്സിലാക്കേണ്ടത്‌ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
The hearing of TP Chandrasekharan murder case should be through the Fast Track Courts, says Mullappally Ramachandran.
Write a Comment