അമ്പെയ്ത്ത്: ദീപികയ്ക്ക് വെള്ളി

Posted by:
 
Share this on your social network:
   Facebook Twitter Google+ Comments Mail

Deepika Kumar
ടോക്കിയോ: ലോകകപ്പ് അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ താരം ദീപിക കുമാരിക്ക് വെള്ളിമെഡല്‍. ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള ബോ ബെയ് കിയ്ക്കാണ് സ്വര്‍ണം. ലണ്ടന്‍ ഒളിംപിക്‌സിലേറ്റ അപ്രതീക്ഷിത തിരിച്ചടി മൂലം റാങ്കിങില്‍ ദീപിക പിറകോട്ടടിച്ചിരുന്നു.

ദക്ഷിണകൊറിയയില്‍ നിന്നുള്ള ഹ്യോന്‍ജു ചോയ് ആണ് മൂന്നാം സ്ഥാനത്തെത്തിയത്. ക്വാര്‍ട്ടറില്‍ ദീപിക ജപ്പാനില്‍ നിന്നുള്ള മികി കാനിയെയും സെമിഫൈനലില്‍ അമേരിക്കന്‍ താരം ജെന്നിഫര്‍ നിക്കോളാസിനെയും തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.

ദക്ഷിണകൊറിയന്‍ താരത്തിനെതിരേ മികച്ച ചെറുത്ത് നില്‍പ്പ് നടത്തിയതിനുശേഷം 4-6നാണ് ദീപിക തോറ്റത്. മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള പ്ലേ ഓഫില്‍ ജെന്നിഫര്‍ 6-4നാണ് വിജയിച്ചത്.

ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ശക്തമായ മെഡല്‍ പ്രതീക്ഷയായിരുന്നു ദീപിക. പക്ഷേ, അപ്രതീക്ഷിതമായ തിരിച്ചടികള്‍ മൂലം നേരത്തെ പുറത്തായി.

English summary
India’s top archer Deepika Kumari settled for a silver medal after losing to World No 1 Bo Bae Ki of South Korea in the World Cup Final here Sunday.
Please Wait while comments are loading...
Your Fashion Voice
Advertisement
Content will resume after advertisement