കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അസാഞ്ചിനെ സ്വീഡനിലേക്ക് മാറ്റും:ഇക്വഡോര്‍
അസാഞ്ചിനെ സ്വീഡനിലേക്ക് മാറ്റാന്‍ ബ്രിട്ടനോട് അനുവാദം ചോദിക്കും എന്ന് ഇക്വഡോര്‍ വിദേശകാര്യ മന്ത്രി റികാര്‍ഡോ പാറ്റിനോ അറിയിച്ചു. അസാഞ്ചിനെതിരെ സ്വീഡനില്‍ ലൈഗിക അതിക്രമ കേസ് നിലവിലുണ്ട്.
സ്വീഡിഷ് നിയമ സംവിധാനത്തില്‍ അസാഞ്ചിന് അവിടെ കേസ് നടത്താന്‍ സാധിക്കും എന്നതിനാലാണ് അദ്ദേത്തെ സ്വീഡനിലേക്ക് മാറ്റാന്‍ തയ്യാറാകുന്നത് എന്നാണ് എന്നാണ് പാറ്റിനോ അറിയിച്ചിരിക്കുന്നത്.
അസാഞ്ചിനെ സ്വാഡന് കൈമാറാന്‍ ബ്രിട്ടന് തീരുമാനിച്ചത് മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ് അസാഞ്ച്. അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നല്കു എന്ന് ഇക്വഡോര്‍ പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.
ഇക്വഡോര്‍ എംബസിയില്‍ നിന്നും അസാഞ്ച് പുറത്തിറങ്ങിയാലുടന്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യും എന്ന് ബ്രിട്ടനും പ്രഖ്യാപിച്ചിരുന്നു.
Comments
julian assange ecuador britain london sweden embassy wikileaks ഇക്വഡോര്‍ ബ്രിട്ടന് ലണ്ടന്‍ സ്വീഡന് എംബസി കേസ് വിക്കിലീക്സ്
English summary
Ecuador's government may ask the UK to allow safe passage for WikiLeaks founder Julian Assange to its embassy in Sweden so that he can respond to sex crimes allegations there.