ഹിന റബ്ബാനിയും ബിലാവലും പ്രണയത്തില്‍?

Posted by:
 
Share this on your social network:
   Facebook Twitter Google+ Comments Mail

Hina Rabbani Khar
ദില്ലി: പാക് വിദേശകാര്യ മന്ത്രി ഹിനി റബ്ബാനി ഖറും പ്രസിഡന്റ് പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയും തമ്മില്‍ കടുത്ത പ്രണയത്തിലെന്ന് ബംഗ്ലാദേശ് ആസ്ഥാനമായുള്ള ബ്ലിറ്റ്‌സ് ടാബ്ലോയിഡ്. 11 വയസിനു മൂത്ത ഹിനയുമായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഒളിച്ചോടാന്‍ ബിലാവല്‍ പദ്ധതി തയാറാക്കിയെന്ന് വരെ ടാബ്ലോയിഡിന്റെ റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, സംഭവമറിഞ്ഞ സര്‍ദാരി ബിലാവലിനെ ഗുണദോഷിക്കുകയും കര്‍ശനമായി താക്കീത് ചെയ്യുകയുമുണ്ടായി. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്‍തിരിയാന്‍ ബിലാവാല്‍ തയാറായില്ലെന്നും പറയപ്പെടുന്നു. രണ്ടു മക്കളുടെ അമ്മയായ ഹിനയുമായുള്ള മകന്റെ ബന്ധം പുറത്തറിഞ്ഞാല്‍ രാഷ്ട്രീയ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നാണ് സര്‍ദാരി കരുതപ്പെടുന്നത്. മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടിയായ പിപിപിയ്ക്കും ദോഷം ചെയ്യും.

കുത്തക വ്യാപാരിയായ ഫിറോസ് ഗുല്‍സാറുമായുള്ള വിവാഹ ബന്ധം വിച്ഛേദിക്കാന്‍ ഹിന റബ്ബാനിയും തയാറെടുത്തിരുന്നെന്ന് ടാബ്ലോയിഡ് വെളിപ്പെടുത്തുന്നു. ബിലാവലിന്റെ ജന്മദിനത്തില്‍ ആശംസയറിയിച്ച ഹിന, തങ്ങളുടെ ബന്ധം അനശ്വരമാണെന്നും എത്രയും പെട്ടെന്ന് നമ്മള്‍ ഒന്നാകുമെന്നും സ്വന്തം കൈപ്പടയില്‍ എഴുതിയതായും റിപ്പോര്‍ട്ടിലുണ്ട്.

ഹിനയെ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹിനയുടെ ഭര്‍ത്താവിന്റെ വ്യവസായ സാമ്രാജ്യം തകര്‍ക്കാന്‍ സര്‍ദാരി ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലത്രേ. ഹിനയുടെ കുട്ടികളെയും കൊണ്ട് നാടുവിടാന്‍ ആദ്യം തീരുമാനിച്ച ബിലാവല്‍, നിര്‍വാഹമില്ലെങ്കില്‍ കുട്ടികളെ ഒഴിവാക്കാന്‍ ഹിന തയാറാണെന്നും സര്‍ദാരിയെ അറിയിച്ചു. ഹിനയെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നുപോലും രാജിവെക്കുമെന്ന് ബിലാവല്‍ സര്‍ദാരിയോട് ഭീഷണി മുഴക്കിയിരുന്നതായും ടാബ്‌ളോയിഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
A Bangladeshi tabloid claims to have unearthed the "love story" of Pakistan Peoples Party leader Bilawal Bhutto and Pakistan Foreign Minister Hina Rabbani Khar,
Please Wait while comments are loading...
Your Fashion Voice
Advertisement
Content will resume after advertisement