കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രപ്രവേശനവും ലീഗും തമ്മിലെന്ത് ബന്ധം?

  • By അഭിരാം പ്രദീപ്‌
Google Oneindia Malayalam News

'മുസ്ലീംലീഗിന് ക്ഷേത്രത്തിലെന്ത് കാര്യം?' എന്നു ചോദിക്കാന്‍ വരട്ടെ, ലീഗിപ്പോള്‍ പഴയ ലീഗ് അല്ല എന്നും പിന്നാക്ക ജനവിഭാഗങ്ങളുടെ ശക്തമായ അത്താണിയാണെന്നും മതേതരബോധമുയര്‍ത്തിപ്പിടിക്കുന്ന യഥാര്‍ത്ഥ സെക്കുലര്‍ പാര്‍ട്ടി ലീഗാണെന്നുമാണ് മുസ്ലീംലീഗ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ എല്ലാ ഹിന്ദു മതവിശ്വാസികള്‍ക്കും ക്ഷേത്രകവാടം തുറന്നു നല്‍കിയ ക്ഷേത്രപ്രവേശനവിളംബരം സമുചിതം ആചരിക്കേണ്ടത് മുസ്ലീം ലീഗല്ലാതെ മറ്റാരാണ്?

Kshetra Pravesana Vilambaram

മുസ്ലീംലീഗിന്റെ പിന്നോക്ക സ്‌നേഹവും ദളിത് സ്‌നേഹവുമൊക്കെ ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണെന്ന് ആര്‍ക്കാണ് അറിയാത്തത്. തിരഞ്ഞെടുപ്പ് വേളകളില്‍ സംവരണ സീറ്റ് ലക്ഷ്യമിട്ട് നാലഞ്ച് ഹിന്ദുക്കളെ നേതാക്കളായി അവതരിപ്പിക്കും, സംവരണസീറ്റില്‍ മത്സരിപ്പിക്കും, തീര്‍ന്നു ദളിത് സ്‌നേഹം. മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകയോഗം എന്ന പേരില്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയും കോഴിബിരിയാണി അടിച്ചും പിരിയുമ്പോള്‍ അതിന്നിടയില്‍ ത്രിശങ്കുസ്വര്‍ഗ്ഗത്തിലാകുന്നത് ഈ ദളിത് നേതാക്കളായിരിക്കും. ദോഷം പറയരുതല്ലോ ഇതിന്നിടയില്‍ ലോട്ടറി അടിച്ചത് യുസി രാമനാണ്. അദ്ദേഹത്തിനാകട്ടെ ജനപ്രതിനിധിയായി നിയമസഭാ മന്ദിരം കാണാനുള്ള ഭാഗ്യമെങ്കിലുമുണ്ടായി.

കേരളത്തില്‍ ആദിവാസികള്‍ അടക്കമുള്ള ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ അതിജീവനത്തിനായി നടത്തിയ ഒട്ടേറെ സമരമുഖങ്ങളുണ്ട്. അതിലൊന്നും ഇന്നേവരെ ഈ ദളിത് നേതാക്കളെ കണ്ടിട്ടില്ല. കയറി കിടക്കാന്‍ ഒരു തുണ്ട് ഭൂമിക്കായി മുത്തങ്ങയിലും ചെങ്ങറയിലും സര്‍ക്കാര്‍ ഭൂമി ചോദിച്ചപ്പോള്‍ കുരച്ചുചാടിയവര്‍, പലവിധ ട്രസ്റ്റുകളുടെ പിന്‍ബലത്താല്‍ വന്‍കിട പ്രമാണിമാര്‍ സര്‍ക്കാര്‍ ഭൂമികള്‍ സ്വന്തമാക്കി, റിയല്‍എസ്റ്റേറ്റ് ലോബിക്കായി ഇഷ്ടദാനമെഴുതിയപ്പോള്‍ എല്ലാം ഒരു പ്രതിഷേധവുമില്ലാതെ വാലും തലയും മാറ്റി നില്‍ക്കുകയായിരുന്നു ഈ ദലിത് ലീഗുകാരും. അവരാണിപ്പോള്‍ പിന്നോക്ക ജനതയുടെ ഐതിഹാസിക പോരാട്ടവിജയമായ ക്ഷേത്രപ്രവേശന വിളംബരത്തെ ആഘോഷിക്കാന്‍ കച്ചകെട്ടി പുറപ്പെട്ടിരിക്കുന്നത്.

നവംബര്‍ 12നാണ് കോഴിക്കോട് ശ്രീകണ്‌ഠേശ്വം ക്ഷേത്രത്തിലേക്ക് ദലിത് ലീഗിന്റെ നേതൃത്വത്തില്‍ ക്ഷേത്രപ്രവേശന സ്മൃതിഘോഷയാത്ര നടക്കുന്നത്. മുസ്ലീം ലീഗ് നേതാവും മുന്‍മന്ത്രിയുമായി പികെകെ ബാവ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. സിനിമാ നടന്‍ കോഴിക്കോട് നാരായണന്‍ നായര്‍ മുഖ്യാതിഥി ആയിരിക്കും.

English summary
Indian union Muslim League was formed with an object of achieving the constitutional rights of Muslims. But now they celeberating 'Kshetra Pravesana Vilambaram'. Is the trying to be secular? Why this policy change?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X