കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

Google Oneindia Malayalam News

VS
തിരുവനന്തപുരം: ഭൂമിദാനക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കി. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ഗവര്‍ണറുടെ അനുമതിയും നേടും-ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

കാസര്‍ക്കോട്ടെ ഭൂമിദാനക്കേസില്‍ വിഎസിനെ പ്രതിയാക്കാമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ജി ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം വിജിലന്‍സിന് നിയമോപദേശം നല്‍കിയിരുന്നു. കേസ് നടപടികളുമായി മുന്നോട്ടുപോകാമെന്ന ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശമടങ്ങുന്ന ഫയല്‍ ഇപ്പോള്‍ തിരുവഞ്ചൂരിന്റെ മേശപ്പുറത്താണുള്ളത്.

ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന വിഎസിനെതിരേ നടപടിയെടുക്കുമ്പോള്‍ ഗവര്‍ണറുടെ അനുമതി വേണ്ടി വരുമെന്ന വാദം ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് നിയമോപദേശം നല്‍കാന്‍ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അഡീഷണല്‍ ലീഗല്‍ അഡ്‌വൈസര്‍ വിഎസിനെ പ്രതി ചേര്‍ക്കാന്‍ ആവശ്യമായ തെളിവില്ലെന്ന് നിയമോപദേശം നല്‍കിയിരുന്നെങ്കിലും വിജിലന്‍സ് അത് ചെവികൊള്ളാന്‍ തയ്യാറായില്ല. പുതിയ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം കുറ്റപ്പത്രം സമര്‍പ്പിക്കാനുള്ള തിടുക്കത്തിലാണ് വിജിലന്‍സ് ഇപ്പോള്‍.

English summary
The home department Tuesday gave permission to prosecute former chief minister and opposition leader V S Achuthanandan in the land allotment case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X