കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ തമിഴ് തീവ്രവാദസംഘങ്ങള്‍ സജീവം

Google Oneindia Malayalam News

Idukki
തൊടുപുഴ: ഇടുക്കി മേഖലകളില്‍ വിവിധ തീവ്രവാദസംഘടനകള്‍ പിടിമുറുക്കി കഴിഞ്ഞുവെന്ന ആശങ്കകള്‍ സജീവമാകുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയില്‍ വ്യാപകമായി പ്രചരിക്കുന്ന സിഡികളാണ് ഇത്തരത്തിലുള്ള സംശയം ശക്തമാക്കുന്നത്. ഇടുക്കി തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതുകൊണ്ട് ഇടുക്കിയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നും ആവശ്യപ്പെടുന്ന സിഡികളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്.

വിടുതലൈ പുലികള്‍ പോലെ തീവ്രവാദ സ്വഭാവമുള്ള ചില തമിഴ്‌സംഘടനകളാണ് നീക്കത്തിനു പിന്നിലെന്ന് പോലിസ് സംശയമിക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് അനുകൂലമായി മുന്നാറില്‍ പ്രകടനം നടത്തിയ സംഘടനയാണ് വിടുതലൈ പുലികള്‍.

തമിഴര്‍ തീര്‍ത്തും മോശം സാഹചര്യത്തിലാണ് കേരളത്തില്‍ ജീവിക്കുന്നതെന്നും ജീവിതനിലവാരം ഉയര്‍ത്താന്‍ ഇടുക്കിയെ തമിഴ്‌നാടിന്റെ ഭാഗമാക്കുകയാണ് വേണ്ടത്, മുന്നാറിനെ മോചിപ്പിക്കുക എന്നീ സന്ദേശങ്ങള്‍ ഉള്‍കൊള്ളുന്ന സിഡി പ്രധാനമായും തോട്ടം മേഖലയിലാണ് വിതരണം ചെയ്യുന്നത്.

45 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് ഇളന്തനിലം എന്ന പേരാണ് നല്‍കിയിരിക്കുന്നത്. തമിഴ്‌നാടിന്റെ ഭാഗമായ ഇടുക്കിയെ കേരളം പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് വാദം. ചൂഷണത്തിനെതിരേ പൊരുതാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത്.

English summary
The dispute between Kerala and Tamil Nadu over the 116-year-old Mullaperiyar has taken a serious turn with a call coming up from the side of the Tamils to attach Idukki district to Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X