കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെല്ലുലോയ്ഡ് വിവാദം അവസാനിപ്പിക്കണം: മുരളി

  • By Super
Google Oneindia Malayalam News

Celluloid - K Muraleedharan
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെയും മലയാറ്റൂര്‍ രാമകൃഷ്ണനെയും സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചുവെന്നതുസംബന്ധിച്ച വിവാദം അവസാനിയ്ക്കുന്നു.

പിതാവായ കരുണാകരനെ സെല്ലുലോയ്ഡില്‍ മോശമായി ചിത്രീകരിച്ചുവെന്ന പ്രചാരണത്തെത്തുടര്‍ന്ന് മകനും എംഎല്‍എയുമായ കെ മുരളീധരന്‍ സംവിധായകന്‍ കമലിനെതിരെ തിരിഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ പടം കണ്ട മുരളീധരന്‍ ഇതുസംബന്ധിച്ച വിവാദം അവസാനിപ്പിക്കണെന്ന് ആവശ്യപ്പെടുകയാണ്. ചിത്രത്തില്‍ കരുണാകരനെക്കുറിച്ച് മോശമായി ഒന്നും പറയുന്നില്ലെന്നും ചിത്രം കണ്ടപ്പോഴാണ് അക്കാര്യം ബോധ്യമായതെന്നും മുരളി വ്യക്തമാക്കി.

ഒരു സിനിമയുടെ പരസ്യത്തിന് വേണ്ടി കരുണാകരനെപ്പോലെയൊരാളെ മോശമായി ചിത്രീകരിച്ചത് ശരിയായില്ലെന്നും ആയിരം കമലുമാര്‍ വിചാരിച്ചാലും കരുണാകരന്‍റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനാവില്ലെന്നും മുരളി നേരത്തേ പറഞ്ഞിരുന്നു.

ജെ സി ഡാനിയേല്‍ നിര്‍മ്മിച്ച വിഗതകുമാരന്‍ എന്ന ആദ്യത്തെ മലയാളചിത്രം അംഗീകരിക്കാന്‍ അക്കാലത്ത് കെ കരുണാകരനും സാംസ്കാരിക സെക്രട്ടറിയായിരുന് മലയാറ്റൂര്‍ രാമകൃഷ്ണനും അലംഭാവം കാണിച്ചുവെന്ന് സെല്ലുലോയ്ഡില്‍ പറയുന്നുവെന്നായിരുന്നു ആരോപണം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയരംഗത്തും സിനിമാരംഗത്തുമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

കരുണാകരന്‍ എക്കാലത്തും കലാകാരന്മാരെ ആദരിച്ച വ്യക്തിയാണെന്നും കേരളത്തില്‍ ആദ്യമായി ഫിലിം സ്റ്റുഡിയോ കൊണ്ടുവന്നതും അവശകലാകാരന്മാര്‍ക്ക് പെന്‍ഷനേര്‍പ്പെടുത്തിയതും കരുണാകരനാണെന്നും മുരളി പറഞ്ഞു.

English summary
K. Muraleedharan MLA, the son of Famous Congress Leader and former Kerala Chief Minister and central minister K. Karunakaran , on Wednesday said that there is no need to create controversy out of Malayalam movie directed by Kamal, ‘Celluloid'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X