പ്രണബിനെ തഴഞ്ഞു, മന്‍മോഹന്‍ കളിപ്പാവ: മോഡി

Posted by:
 
Share this on your social network:
   Facebook Twitter Google+    Comments Mail

ദില്ലി: ഒരു കുടുംബത്തിനുവേണ്ടി കോണ്‍ഗ്രസ് രാജ്യത്തെ ബലികൊടുക്കുകയാണെന്ന് നരേന്ദ്ര മോഡി. ദില്ലിയില്‍ ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്രു-ഗാന്ധി കുടുംബത്തെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയുടെ ആരോപണം.

കോണ്‍ഗ്രസ് എന്നും കുടുംബ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. രാജ്യത്തിന്റെ വികസനം അവരുടെ ലക്ഷ്യമേ ആയിരുന്നില്ല. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. കേന്ദ്രത്തില്‍ ഒരു സര്‍ക്കാരുണ്ടോയെന്നു പോലും തോന്നി പോകും.

കോണ്‍ഗ്രസ് രാജ്യത്തെ തകര്‍ത്തു: മോഡി

ദശകങ്ങളോളമായി കോണ്‍ഗ്രസ്സാണ് രാജ്യം ഭരിയ്ക്കുന്നത്. അധിക സമയവും ശക്തമായ ഒരു പ്രതിപക്ഷമില്ലായിരുന്നു. മാധ്യമ മേഖല ഇന്നത്തെ പോലെ ശക്തവുമായിരുന്നില്ല. ഇത്തരം എല്ലാ സാധ്യതകളുമുണ്ടായിട്ടും ഇന്ത്യ എവിടെയെത്തി? കോണ്‍ഗ്രസ് ഇന്ത്യയെ ബാധിച്ച ചിതലാണ്. അത്ര വേഗമൊന്നും അതിനെ ഇല്ലാതാക്കാന്‍ സാധിക്കില്ല. ഇതിന് ഒരേ ഒരു മരുന്നേയുള്ളൂ. അത് ബിജെപിയാണ്.

പ്രസംഗത്തിനിടെ പ്രസിഡന്റ് പ്രണാബ് മുഖര്‍ജിയെ പുകഴ്ത്താനും മോഡി മറന്നില്ല. മുഖര്‍ജിയാണ് പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഈ ഗതികേട് വരില്ലായിരുന്നു. മന്‍മോഹന്‍സിങ് സോണിയാ കുടുംബത്തിന്റെ കളിപ്പാവ മാത്രമാണ്.

English summary
Gujarat Chief Minister Narendra Modi on Sunday launched a direct attack at the Congress, saying the party has never tried to develop the nation
Write a Comment
AIFW autumn winter 2015