അവിഹിതബന്ധം, മന്ത്രി ഗണേഷ്‌കുമാറിന് അടികിട്ടി

Posted by:
 
Share this on your social network:
   Facebook Twitter Google+    Comments Mail

അവിഹിതം: ഗണേഷിന് അടികിട്ടിയെന്ന് ജോര്‍ജ്
തിരുവനന്തപുരം: പരസ്ത്രീ ബന്ധത്തെ തുടര്‍ന്ന് മന്ത്രി കെ ബി ഗണേഷ് കുമാറിന് മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്. ആരോപണം ഉന്നയിച്ചത് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് തന്നെയാണ്. കാമുകിയുടെ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് സംസ്ഥാനത്തെ ഒരു മന്ത്രി ചികിത്സയിലാണെന്ന രീതിയില്‍ മംഗളത്തില്‍ വന്ന വാര്‍ത്തയെ കുറിച്ചായിരുന്നു ജോര്‍ജ്ജിന്റെ പ്രതികരണം. ഗണേഷ് കുമാര്‍ രാജിവെയ്ക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.

വാര്‍ത്തയില്‍ മന്ത്രിയാരാണെന്ന് പറഞ്ഞിരുന്നില്ല. മറ്റു മന്ത്രിമാരെല്ലാം സംശയത്തിന്റെ നിഴലിലായ പശ്ചാത്തലത്തിലാണ് അടിയേറ്റ മന്ത്രിയാരെന്ന് വ്യക്തമാക്കുന്നത്. ഭാര്യ തന്നെയാണ് ഗണേഷ്‌കുമാറിന്റെ വഴിവിട്ട ബന്ധം കണ്ടുപിടിച്ചത്. യുവതിയുടെ ആഡംബര ഫഌറ്റില്‍ മന്ത്രി നടത്തിയ രഹസ്യസന്ദര്‍ശനമാണ് ഭാര്യയെ സംശയാലുവാക്കിയത്. തുടര്‍ന്ന് മൊബൈല്‍ പരിശോധിച്ചതില്‍ രണ്ടു പേരും തമ്മില്‍ അരുതാത്ത ബന്ധമുള്ളതായ സൂചന ലഭിച്ചുവെന്നും പത്രത്തിലെ റിപ്പോര്‍ട്ടിലുണ്ട്.

മന്ത്രിയുടെ ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയ കാമുകിയുടെ ഭര്‍ത്താവ് മന്ത്രിയെ ഔദ്യോഗിക വസതിയില്‍ ചെന്ന് 'വിശദമായി' കാണുകയായിരുന്നുവെന്ന് പത്ര റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മര്‍ദ്ദനമേറ്റ മന്ത്രി ഇപ്പോള്‍ ചികിത്സയിലാണെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ വകുപ്പുകള്‍ ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയിലാണെന്നും ആരോപിക്കുന്നുണ്ട്.

ഭാര്യ ഡോ.യാമിനി തങ്കച്ചിയുമായി ഗണേഷിന് അത്ര നല്ല ബന്ധമല്ല നിലവിലുണ്ടായിരുന്നത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഏറെ നാള്‍ ഇരുവരും വേര്‍പിരിഞ്ഞു ജീവിച്ചിരുന്നു. ഒടുവില്‍ കുടുംബക്കോടതി ഇടപെട്ടാണ് രണ്ടു പേരെയും ഒരുമിപ്പിച്ചത്. ആരോപണമുന്നയിച്ച പിസി ജോര്‍ജ്ജും ഗണേഷ്‌കുമാറും തമ്മില്‍ അത്ര സ്വരചേര്‍ച്ചയിലല്ലയെന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.

English summary
A minister in the Kerala cabinet being roughed up by his lover's husband, George said it was K B Ganesh Kumar who was beaten up.
Write a Comment
AIFW autumn winter 2015