ബസ് അപകടം, 12 വിദ്യാര്‍ഥികള്‍ മരിച്ചു

Posted by:
 
Share this on your social network:
   Facebook Twitter Google+    Comments Mail

അപകടം, 12 കുട്ടികള്‍ മരിച്ചു
ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍  സ്‌കൂള്‍ ബസ്സും ട്രക്കും കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ 12 കുട്ടികള്‍ മരിച്ചു. പ്രാഥമിക റിപ്പോര്‍ട്ടുകളനുസരിച്ച് 25 കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. സ്‌കൂള്‍ ബസ്സിന്റെ ഡ്രൈവറും അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അകാല്‍ അക്കാദമിയിലേക്കുള്ള കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടു വരുന്ന വഴി ജഹാര്‍ ഗ്രാമത്തില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി രജീന്ദര്‍ സിങ് അറിയിച്ചു. ഏഴുകുട്ടികള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു.

അപകടം നടക്കുന്ന സമയത്ത് 35ഓളം കുട്ടികള്‍ ബസ്സിലുണ്ടായിരുന്നതായി സിഎന്‍എന്‍-ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിനു കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അമിത വേഗതയാണ് കാരണമെന്ന് സംശയിക്കുന്നു.

English summary
12 children killed after school bus collides with truck in Jalandhar
Write a Comment