ജെപിസി മൊഴി, രാജയുടെ തന്ത്രം നടക്കില്ല

 
Share this on your social network:
   Facebook Twitter Google+ Comments Mail

A Raja
ദില്ലി: 2ജി കുംഭകോണം അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെപിസി) മുമ്പാകെ തന്‍െറ വാദം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന കേസിലെ മുഖ്യപ്രതിയും മുന്‍ ടെലികോം മന്ത്രിയുമായ എ. രാജയുടെ ആവശ്യം കോണ്‍ഗ്രസ് തള്ളാതെ തള്ളി. സംയുക്ത പാര്‍ലമെന്‍ററി സമിതി ചെയര്‍മാനും കോണ്‍ഗ്രസ് വക്താവുമായ പിസി ചാക്കോയാണ് കോണ്‍ഗ്രസിന്‍െറ നിലപാട് നിയമത്തിന്‍െറ അരികുപറ്റി വെളിപ്പെടുത്തിയത്.

സംയുക്ത പാര്‍ലമെന്‍ററി സമിതി മുമ്പാകെ വ്യക്തിക്ക് ഹാജരാകാന്‍ നിലവില്‍ ചട്ടമില്ളെന്നാണ് ചാക്കോ പറഞ്ഞത്. എന്നാല്‍, രാജയുടെ ആവശ്യം നിരാകരിക്കുന്നില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ഇരട്ട നിലപാടിലൂടെ സംയുക്ത പാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍േറയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും നിലപാടുകള്‍ പിസി ചാക്കോ ഒരേസമയം വ്യക്തമാക്കുകയായിരുന്നു. രാജയെ സാക്ഷിയായി വിസ്തരിക്കണമെന്ന ആവശ്യത്തിന് ഭൂരിപക്ഷ പിന്തുണയുണ്ടെന്ന വാദം ചാക്കോ തള്ളി.

‘രാജയുടെ കത്ത് കഴിഞ്ഞ ദിവസം കിട്ടി. അതിന്‍െറ അടിസ്ഥാനത്തില്‍ ചില അംഗങ്ങള്‍ രാജയെ സമിതി മുമ്പാകെ ഹാജരാക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നുകരുതി അത് ഭൂരിപക്ഷ അഭിപ്രായമല്ല' - ചാക്കോ വ്യക്തമാക്കി. രാജയുടെ ആവശ്യം സംബന്ധിച്ച് മറ്റ് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച ചെയ്യുമെന്ന് ചാക്കോ നേരത്തേ വ്യക്തമാക്കി. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുത്തശേഷം അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കുന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്- അദ്ദേഹം വെളിപ്പെടുത്തി.

രാജയുടെ ആവശ്യത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസം മുതിര്‍ന്ന ബിജെപി നേതാവും ജെപിസി അംഗവുമായ യശ്വന്ത് സിന്‍ഹ കത്തെഴുതിയിരുന്നു. രാജയുടെ ആവശ്യത്തെ സിപിഎമ്മും സിപിഐയും പിന്തുണക്കുകയും ചെയ്തു. വാദങ്ങള്‍ കേള്‍ക്കാതെയാണ് തന്നെ കുറ്റവാളിയാക്കിയതെന്നാരോപിച്ച് രാജ പിസി ചാക്കോക്കൊപ്പം ലോക്സഭാ സ്പീക്കര്‍ മീരാ കുമാറിനും കഴിഞ്ഞ മാസം അവസാനം കത്തയച്ചിരുന്നു.

English summary
The Joint Parliamentary Committee (JPC), probing the 2G telecom spectrum allocation scam, is unlikely to call former Telecom Minister A Raja as a witness before it,
Please Wait while comments are loading...
Your Fashion Voice
Advertisement
Content will resume after advertisement