അമ്മ കുഞ്ഞിനെക്കൊന്ന് അലക്കുയന്ത്രത്തില്‍ തള്ളി

 
Share this on your social network:
   Facebook Twitter Google+ Comments Mail

Crime
ചെന്നൈ: ഒരു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്ന് അലക്കുയന്ത്രത്തില്‍ അടച്ചു. തമിഴ്‌നാട്ടിലെ വെപ്പേരി മുത്താള്‍ തെരുവിലെ ഡയമണ്ട് പേഴ്‌സ് എന്ന ഫഌറ്റ് സമുച്ഛയത്തില്‍ ജോലിക്കാരിയായ രമ്യ(19)ആണ് ഭര്‍ത്താവ് വേറെ വിവാഹം കഴിയ്ക്കുന്ന ഭയത്തെത്തുടര്‍ന്ന് മകളെ കൊലപ്പെടുത്തി അലക്കുയന്ത്രത്തില്‍ അടച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം വീടിന് പുറകില്‍ പ്രവര്‍ത്തനരഹിതമായിക്കിടന്ന അലക്കുയന്ത്രത്തില്‍ വെള്ളം നിറച്ച് അതില്‍ അടച്ചുവെയ്ക്കുകയായിരുന്നു.

മാര്‍ച്ച് 4ന് തിങ്കളാഴ്ച കാലത്ത് എഴുന്നേറ്റ രമ്യ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് നിലവിളിക്കാന്‍ തുടങ്ങിയതോ രമ്യയോടൊപ്പം താമസിക്കുന്ന അമ്മയുടെ സഹോദരി കുഞ്ഞിനായി പരിസരത്ത് നടത്തിയ തിരച്ചിലിലാണ് അലക്കുയന്ത്രത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊല്ലാനായി ഉപയോഗിച്ച തുണിയും അലക്കുയന്ത്രത്തിനടുത്തുനിന്നും കണ്ടെത്തി.

ഭര്‍ത്താവ് എപ്പോഴും മറ്റ് സ്ത്രീകളുമായി ഫോണില്‍ സംസാരിക്കുന്നത് പതിവാണെന്ന് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്താല്‍ പെണ്‍കുഞ്ഞിനെ വളര്‍ത്തി വലുതാക്കാന്‍ ബുദ്ധിമുട്ടാണെന്നതിനാലാണ് അതിനെ കൊലപ്പെടുത്തിയതെന്നുമാണ് രമ്യ പൊലീസിനോട് പറഞ്ഞത്. കൊലപ്പെടുത്തിയശേഷം കുറ്റം ഭര്‍ത്താവില്‍ ആരോപിക്കാനാണ് താനുദ്ദേശിച്ചതെന്നും രമ്യ പറഞ്ഞിട്ടുണ്ട്. വെപ്പേരി പൊലീസ് ചോദ്യം ചെയ്തപ്പോള്‍ യുവതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സംഭവം വിവരിക്കുകയായിരുന്നു. അറസ്റ്റുചെയ്ത രമ്യയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു

രമ്യയുടെ പിതാവ് വെങ്കിടേശ്വര റാവു ഡയമണ്ട് പേഴ്‌സ് ഫഌറ്റില്‍ സുരക്ഷാ ജീവനക്കാരനാണ്. ഇയാള്‍ക്ക് താമസിക്കാനായി ഫഌറ്റില്‍ ഒരുക്കിയിരുന്ന താല്‍ക്കാലിക മുറികളിലാണ് രമ്യയും താമസിച്ചിരുന്നത്. 2012ലാണ് രമ്യും ബാബുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കുറേനാള്‍ ഇവര്‍ ഹൈദരാബാദില്‍ ആയിരുന്നു. ഗര്‍ഭിണിയായിരുന്ന രമ്യ രണ്ടുമാസം മുമ്പാണ് പിതാവിന്റെ ജോലിസ്ഥലത്ത് എത്തിയത്. ഒരു മാസം മുമ്പാണ് രമ്യ പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയത്. ഭര്‍ത്താവും പിതാവും ഹൈദരാബാദില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് രമ്യ കൊലനടത്തിയത്.

English summary
Suspicion over her husband’s infidelity took a tragic turn, when a young mother strangled her month-old infant to death and hid the body in an old washing machine.
Please Wait while comments are loading...
Your Fashion Voice
Advertisement
Content will resume after advertisement