മാവോയിസ്റ്റ് വേട്ടക്കാരെ കര്‍ണാടകം മടക്കി

  • Published:
  • By:
Subscribe to Oneindia Malayalam

Naxal Search
കല്‍പ്പറ്റ: മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങിയ കേരള സംഘത്തെ കര്‍ണാടക ഉദ്യോഗസ്ഥര്‍ തടഞ്ഞ് തിരിച്ചയച്ചു. കേരള-കര്‍ണാടക അതിര്‍ത്തി വനത്തിലെ മാവോവാദി സാന്നിധ്യവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പുറപ്പെട്ട കേരള-വനം പോലീസ് ഉദ്യോഗസ്ഥരെയാണ് കര്‍ണാടക വനത്തില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ ബന്ദിപ്പുര്‍ കടുവാസങ്കേതത്തിലെ ബാണൂരിലാണ് സംഭവം നടന്നത്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചില്‍പ്പെട്ട വണ്ടിക്കടവിന് സമീപമാണ് ബാണൂര്‍. ബന്ദിപ്പുര്‍ കടുവാസങ്കേതത്തിലെ ഗുണ്ടറ റെയ്ഞ്ചിലാണ് ഈ സ്ഥലം.

ഗുണ്ടറയിലെ ഫോറസ്റ്റ് ക്യാമ്പ് ഓഫീസില്‍നിന്ന് ഒരു മാസം മുന്‍പ് തോക്കുകളടക്കം ആയുധങ്ങളും യൂണിഫോമുകളും മോഷണം പോയിരുന്നു. ഇതിനു പിന്നാലെയാണ് കേരള-കര്‍ണാടക അതിര്‍ത്തി വനത്തില്‍ മാവോവാദികളെന്ന് സംശയിക്കുന്ന സായുധസംഘത്തെ കണ്ടെന്ന പ്രചാരണം ശക്തമായത്. ഇതോടെ ഗുണ്ടറയിലെ ക്യാമ്പ് ഓഫീസില്‍നിന്ന് ആയുധങ്ങളും യൂണിഫോമുകളും കടത്തിയത് മാവോവാദികളാണെന്ന സംശയം ബലപ്പെട്ടിരുന്നു. ഇതെക്കുറിച്ചുകൂടി അന്വേഷിക്കാനായിരുന്നത്രേ കേരള വനം-പോലീസ് സേനാംഗങ്ങള്‍ ഗുണ്ടറയിലേക്ക് പുറപ്പെട്ടത്.

ബത്തേരി പോലീസ് സ്റ്റേഷനിലെയും കുറിച്യാട് റെയ്ഞ്ച് ഓഫീസിലെയും സീനിയര്‍ ഉദ്യോഗസ്ഥരടങ്ങുന്നതായിരുന്നു കേരളസംഘം. വനംവകുപ്പിന്റെ ജീപ്പിലായിരുന്നു ഇവരുടെ യാത്ര. ഉദ്യോഗസ്ഥരില്‍ ചിലര്‍ യൂണിഫോമിലുമായിരുന്നു. ബാണൂര്‍ വനത്തില്‍ കര്‍ണാടക വനം-വന്യജീവി വകുപ്പിലെ ജൂനിയര്‍ ഗാര്‍ഡിന്റെയും താത്കാലിക വാച്ചര്‍മാരുടെയും നേതൃത്വത്തിലാണ് കേരള സംഘത്തെ തടഞ്ഞത്. അന്വേഷണാര്‍ഥം ഗുണ്ടറയിലേക്ക് പോകാന്‍ കേരള സംഘത്തെ അവര്‍ അനുവദിച്ചില്ല.

കേരള സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ കേരള സംഘം അന്വേഷണം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നുവത്രേ. ഈ സംഭവം ചോര്‍ന്നുപോകാതിരിക്കാന്‍ ശ്രദ്ധിച്ച കേരള ഉദ്യോഗസ്ഥര്‍ കര്‍ണാടക വനംവകുപ്പിന്റെ വാഹനങ്ങള്‍ക്ക് തന്റെ അനുമതിയില്ലാതെ പുല്‍പള്ളി ഭാഗത്തേക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

English summary
The Kerala police are on the lookout for maoist, but Karnataka says we not allow this kind of search.
Please Wait while comments are loading...