പുലിയെ വെടിവച്ചു; എസ്റ്റേറ്റ് ഉടമ കുടുങ്ങും

Posted by:
 
Share this on your social network:
   Facebook Twitter Google+ Comments Mail

കല്‍പറ്റ: പുള്ളിപ്പുലിയെ വെടിവെച്ചു കൊന്ന കേസില്‍ ഒളിവില്‍ കഴിയുന്ന എസ്‌റ്റേറ്റ് ഉടമക്ക് വേണ്ടി വനനംവകുപ്പ് ഉദ്യോഗസ്ഥര്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബത്തേരിയിലെ ന്യൂ ഫിനാന്‍സ് സ്ഥാപന ഉടമ നെന്‌മേനി വില്ലേജിലെ കോളിയാടി മഠത്തില്‍കുടി എല്‍ദോയ്ക്കു വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

പുലിയെ കൊന്നതിന് കോളിയാട് കോട്ടക്കുന്ന് കോളനിയിലെ കുമാരന്റെ മകന്‍ പ്രവീണി(25)നെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. മറ്റൊരു പ്രതിയായ കോളിയാടി കോട്ടക്കുന്ന് കോളനിയിലെ സുഭാഷ് (29) ആണ് ബത്തേരി ജെ.എഫ്.സി.എം കോടതിയില്‍ തിങ്കളാഴ്ച കീഴടങ്ങി. ഇയാളെ കോടതി റിമാന്‍ഡു ചെയ്തു.

നെന്മേനി പഞ്ചായത്തിലെ മലങ്കര ജെ.കെ. എസ്‌റ്റേറ്റിലെ കാപ്പിത്തോട്ടത്തിനുള്ളിലായിരുന്നു ഒരാഴ്ച മുമ്പ് ഏഴുവയസ്സുള്ള ആണ്‍ പുള്ളിപ്പുലിയെ വെടിയേറ്റ് ചത്തനിലയില്‍ കണ്ടത്. വെറ്ററിനറി സര്‍വകലാശാല പാത്തോളജി വിഭാഗം പ്രൊഫ. ഡോ. എന്‍ വിജയന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പുലിയുടെ വയറ്റില്‍നിന്ന് അഞ്ച് വെടിയുകള്‍ കണ്ടെത്തിയിരുന്നു.

സൈബര്‍സെല്ലിന്റെ സഹായത്തോടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. 1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം പുള്ളിപ്പുലിയെ കൊന്നതിന് പ്രതിക്ക് 7 വര്‍ഷം വരെ തടവു ലഭിക്കാം.

English summary
Police issued lookout notice for the Wayanad tiger killer.
Please Wait while comments are loading...
Your Fashion Voice
Advertisement
Content will resume after advertisement