മാലിദ്വീപ്: മുന്‍ പ്രസിഡന്റ് നഷീദ് അറസ്റ്റില്‍

Posted by:
 
Share this on your social network:
   Facebook Twitter Google+    Comments Mail

മാലെ: മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ അറസ്റ്റ് ചെയ്തു. കോടതി തുടര്‍ച്ചയായി മൂന്നാം തവണയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

ഭരണത്തിലിരിക്കുമ്പോള്‍ ക്രിമിനല്‍ കോടതി ചീഫ് ജഡ്ജിയെ ഭരണഘടനാവിരുദ്ധമായി അറസ്റ്റ് ചെയ്യാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന കുറ്റത്തിലാണ് വാറണ്ട്. എന്നാല്‍ അറസ്റ്റ് രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണെന്ന് നഷീദ് ആരോപിക്കുന്നു. സെപ്തംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള തന്ത്രമാണിത്.

മാലിദ്വീപ്: മുന്‍ പ്രസിഡന്റ് അറസ്റ്റില്‍

കോടതി ശിക്ഷ വിധിച്ചുകഴിഞ്ഞാല്‍ നഷീദിന് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ സാധിക്കില്ല. അറസ്റ്റ് ഒഴിവാക്കാന്‍ നഷീദ് ഇന്ത്യന്‍ ഹൈക്കമീഷന്‍ ആസ്ഥാനത്ത് അഭയം പ്രാപിച്ചിരുന്നു. 11 ദിവസത്തോളം ഇന്ത്യന്‍ ഓഫിസില്‍ തങ്ങിയ നഷീദ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്.

മാലിയില്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് നഷീദ്. ഇപ്പോഴത്തെ പ്രസിഡന്റ് മുഹമ്മദ് വഹീദ് സൈന്യത്തിന്റെ സഹായത്തോടെ നഷീദിനെ പുറത്താക്കുകയായിരുന്നു. കോടതി ശിക്ഷിക്കപ്പെടുകയാണെങ്കില്‍ മാലിയിലെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് നഷീദ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Former Maldivian President Mohamed Nasheed has been arrested from his residence in Male'. The arrest comes after a lower court issued a third arrest warrant against him.
Write a Comment
AIFW autumn winter 2015